March 29, 2024

കൃഷി വകുപ്പിലെ കരാർ നിയമനങ്ങൾ മുഴുവൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയാക്കണമെന്ന് കേരള അഗ്രികൾച്ചർ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ

0
  കൽപ്പറ്റ :  കൃഷി വകുപ്പിലെ വിവിധ പദ്ധതികളിലെ കരാർ നിയമനങ്ങൾ മുഴുവൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ആക്കണമെന്ന് കേരള അഗ്രികൾച്ചർ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .  എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി അല്ലാതെ നാലുവർഷം മുതൽ 12 വർഷത്തോളമായി ഒരേ ആളുകൾ തന്നെ ഒരേ സ്ഥലത്ത് ഒരേ ഓഫീസിൽ മേധാവികളെ സ്വാധീനിച്ച്ടു      അടുത്തവർഷം മാർച്ച് വരെ തുടർച്ചാനുമതി തേടി ജോലി ചെയ്യുന്നു സർക്കാർ ഓഫീസുകളിലെ കരാർ വേതന  നിയമങ്ങൾ മുഴുവൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്ന് സർക്കാർ ഉത്തരവുകൾ സർക്കുലറുകൾ നിയമങ്ങൾ  എന്നിവ നിലവിലുണ്ട് ,. ഇവ അനുസരിക്കാത്ത സ്ഥാപന മേധാവികൾ അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന് സർക്കുലർ പറയുന്നു സാമൂഹ്യക്ഷേമം,  ആരോഗ്യം ,  വിദ്യാഭ്യാസം തുടങ്ങി നിരവധി വകുപ്പുകളിലും ഇത്തരം നിയമനങ്ങൾ നടക്കുന്നു .കൃഷി ഡയറക്ടറേറ്റിൽ നിന്നും ഇത്തരം നിയമനങ്ങൾ നടത്തരുതെന്നും നിർദേശം തന്നിട്ടുണ്ട് അടുത്ത സാമ്പത്തികവർഷം മുതൽ നിലവിലുള്ള വരെ പിരിച്ചുവിട്ടു എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്താത്ത വർഷം ശക്തമായ സമര പരിപാടികൾ നടത്താൻ സംഘടന മുന്നോട്ട് ഇറങ്ങുമെന്ന്  യോഗം മുന്നറിയിപ്പ് നൽകി,.  യോഗത്തിൽ ആൻറണി എഡ്വാർഡ് ജോൺ സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡൻറ് എൻ പി സുജിത്ത് അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു യോഗം ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി പി എം മുരളീധരൻ ഉദ്ഘാടനം ചെയ്തു . സെക്രട്ടറിയേറ്റ് അംഗം  എം.കെ രാമകൃഷ്ണൻ ,എൻ. സി പ്രസാദ്  , സുനിൽ കുമാർ  എസ്.ചാന്ദിനി , എൻ .പി സിന്ധു ,  ബിന്ദു  എന്നിവർ പ്രസംഗിച്ചു  ജോയിന്റ് സെക്രട്ടറി കെ. ഹർഷകുമാർ നന്ദി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *