May 6, 2024

കെട്ടിട നിർമ്മാണ അനുമതി: ഉത്തരവ് പുന:പരിശോധിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻറ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ

0
02.jpg
കൽപ്പറ്റ:  പ്രളയം തകർത്ത പ്രദേശങ്ങളിൽ  കെട്ടിട നീർമ്മാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട്  ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചീട്ടുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ്  ആൻറ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ വൈത്തിരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഡപ്യൂട്ടി ടൗൺ പ്ലാനർ എഞ്ചിനീയർ  കെ.സത്യ ബാബു താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സതീഷ്  അരി വയൽ  മുഖ്യ പ്രഭാഷണം നടത്തി.   ഗിരീഷ് കെ . നായർ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ   വൈത്തിരി താലൂക്ക് പ്രസിഡണ്ട്  ടി. അനൂപ് കുമാർ, സെക്രട്ടറി ടി.  പ്രിയേഷ്,  അഷ്റഫ് പൈക്കാടൻ,   ഇബ്രാഹീം  പുനത്തിൽ,  സ്ലീബാ മനയത്ത് , എം. രവീന്ദ്രൻ, ഹാരീസ് അറക്കൽ, ബീബിൻസൺ, രേഷ്മാ ചന്ദ്രൻ , , മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *