August 14, 2026

ആരോഗ്യ ഇന്‍ഷൂറന്‍സ് : വയനാട്ടിൽ 1,37,592 കുടുംബങ്ങള്‍ അംഗത്വം നേടി

0
By ന്യൂസ് വയനാട് ബ്യൂറോ
 
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാരുണ്യ  ആരോഗ്യ സുരക്ഷാ – ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ജില്ലയില്‍ 1,37,592 കുടുംബങ്ങള്‍ അംഗത്വം നേടി.    മാനന്തവാടി ജില്ലാ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മീനങ്ങാടി  സാമൂഹ്യാരോഗ്യ കേന്ദ്രം, നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നീ സര്‍ക്കാര്‍ ആശുപത്രികളിലും  മേപ്പാടി ഡി.എം.വിംസ്, കല്‍പ്പറ്റ ലിയോ , സുല്‍ത്താന്‍ ബത്തേരി ഇഖ്‌റ, മുട്ടില്‍ വിവേകാനന്ദ, കല്‍പ്പറ്റ അഹല്യ കണ്ണാശുപത്രി, കാര്യാമ്പാടി കണ്ണാശുപത്രി, കൊളഗപ്പാറ വയനാട്  ഡയാലിസീസ് സെന്റര്‍ എന്നീ സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ  സേവനം ലഭ്യമാണ്.  ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം  ഇതുവരെ 21,765 ആളുകള്‍ക്ക് 13 കോടിയോളം രൂപയുടെ ചികിത്സാ സഹായം ലഭ്യമായതായി അധികൃതര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *