May 19, 2024

ജില്ലാ സ്കൂൾ ഗെയിംസ്: ഹാട്രിക് സ്വർണ്ണത്തിളക്കവുമായി ആഷ്ബിൻ ജോർജ്ജ്

0
Img 20191024 124857.jpg
ജില്ലാ സ്കൂൾ ഗെയിംസ്: ഹാട്രിക് സ്വർണ്ണത്തിളക്കവുമായി ആഷ്ബിൻ ജോർജ്ജ്

മാനന്തവാടി: ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് നടന്ന മത്സരത്തിൽ മൂന്നിനങ്ങളിൽ സ്വർണ്ണ മെഡൽ നേടി തോണിച്ചാൽ സ്വദേശി   ആഷ് ബിൻ ജോർജ്ജ്.   മാനന്തവാടി ഗവ: വി.എച്ച്.സി.യിലെ   പ്ലസ് വൺ വിദ്യാർത്ഥിയായ   ആഷ്ബിൻ   ജോർജ്ജ്  75 കിലോയിൽ താഴെയുളള വിഭാഗത്തിൽ വെയ്റ്റ് ലിഫ്റ്റിംഗ്,  ബോക്സിംഗ് , റസ്ലിംഗ്  മത്സരങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. ശനിയാഴ്ച മുതൽ  കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ആഷ്ബിൻ പങ്കെടുക്കും.    മാനന്തവാടി എ.ബി.സി. ഫിറ്റ്നസ്സ് സെന്ററിലെ പരിശീലകരായ ഹരി, വിഷ്ണു ദീപേഷ്, ഡെയ്സ്സൻ എന്നിവരുടെ കീഴിലാണ് പരിശീലനം  . കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ   വെയ്റ്റ് ലിഫ്റ്റിംഗിൽ    ആറാം സ്ഥാനം ലഭിച്ചിരുന്നു. തോണിച്ചാൽ തുരുത്തേൽ ജോർജ്ജിന്റെയും ബീനയുടെയും  രണ്ടാമത്തെ മകനാണ് ആഷ് ബിൻ ജോർജ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *