May 19, 2024

വാറ്റ് പ്രകാരം വ്യാപാരികൾക്ക് നോട്ടീസ്: ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് 29-ന് മാർച്ചും ധർണ്ണയും

0
Img 20191024 Wa0231.jpg
.
കൽപ്പറ്റ: കാലഹരണപ്പെട്ട വാറ്റ് (മൂല്യവർദ്ധിത നികുതി) പ്രകാരം
ചരക്ക് സേവന നികിതി വകുപ്പ്  വ്യാപാരികൾക്ക് നോട്ടീസ് അയക്കുന്നതിൽ പ്രതിഷേധിച്ച്  കേരള
വ്യാപാരി വ്യവസായി ഏകോപന ജില്ലാ  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ജി.എസ്.ടി.ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക്  29-ന് മാർച്ച് നടത്തും. നോട്ടീസ്   അയക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ചൊവ്വാഴ്ച
രാവിലെ 10 .30 ന് മാർച്ചും ധർണ്ണയും നടത്തുന്നതെന്ന്  ഭാരവാഹികൾ കൽപ്പറ്റയിൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
– 2005 ൽ ലളിതം, സുന്ദരം, സുതാര്യം എന്നൊക്കെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വാറ്റ് ഇവിടുത്തെ ഉദ്യോഗസ്ഥർ ജി.എസ്.ടി. പ്രാബല്യത്തിൽ വന്നിട്ടും ചട്ടവിരുദ്ധമായി ദുരുപയോഗം ചെയ്ത് വ്യാപാരകളെ പീഢിപ്പിക്കുന്നു.
വാറ്റിൽ എല്ലാ മാസവും സമർപ്പിക്കുന്ന മാസറിട്ടേണിനു പുറമെ വാർഷിക
റിട്ടേൺ സമർപ്പിച്ച് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന ന്യൂനതകൾ പരിഹരിച്ച്
നികുതി നിർണ്ണയും പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. എന്നാൽ അസ്സസ്സ്മെന്റ് പൂർത്തികരിച്ച ഫയലുകൾ വീണ്ടും പരിശോധിക്കുന്നത്
വിശ്വാസവഞ്ചനയും വ്യാപാരി വിരുദ്ധവുമാണ്.
       കാലഹരണപ്പെട്ട വാറ്റ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ വളരെ ലളിതമായ
പദ്ധതികൾ വെച്ച് അവസാനിപ്പിച്ചുവെങ്കിലും കേരളത്തിൽ സർക്കാർ പിടിച്ചുപറിയുടെ നിയമമാക്കി മാറ്റിയിരിക്കുകയാണ്. ജി.എസ്.ടി.മൂലം അനധികൃത
വരുമാനം നിലച്ച ഉദ്യോഗസ്ഥർ വാറ്റിനെ ചാകരയാക്കി ചെറിയ പിഴവിന്
പോലും വൻ തുക നോട്ടീസ് അയക്കുന്നു.
– അതിരൂക്ഷമായ വ്യാപാരമാന്ദ്യം നിലനിൽക്കുന്ന ഈ സമയത്ത് അന്യായമായി വാറ്റിൽ നോട്ടീസ് അയച്ച് വ്യാപാരികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം. കേരളത്തിൽ വാറ്റിനെ സർക്കാരും ഉദ്യോഗസ്ഥരും
ചേർന്ന് സങ്കീർണ്ണമാക്കിയത് പോലെ ചരക്ക് സേവന നികുതിയിൽ സർക്കാർ
അന്യായമായി പ്രളയ സെസ് അടിച്ചേൽപ്പിച്ച് ചെറുകിട വ്യാപാര മേഖലയെ
തകർക്കുന്നു. പ്രളയ സെസ്  ചെറുകിടക്കാരിൽ മാത്രം അടിച്ചേൽപ്പിക്കുന്നു.
ഉൽപാദകരോ, വിതരണക്കാരോ സെസ് ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല. വൻകിടക്കാരെയും, സ്വദേശ കോർപ്പറേറ്റുകളെയും വാറ്റിൽ നോട്ടീസ് അയക്കുന്നതിൽ നിന്നും പ്രളയ സെസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത് സർക്കാരിന്റെ
കുത്തക പ്രീണനം വ്യക്തമാക്കുന്നതും വ്യാപാര ദോഹവുമാണ്.
– ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ തയ്യാറാകുന്ന ചെറുകിടക്കാരനെ
സർക്കാരും, ഉദ്യോഗസ്ഥരും വേട്ടയാടുമ്പോൾ യാതൊരു ചട്ടവും പാലിക്കാത്ത
തെരുവോര കച്ചവടക്കാരെയും, ഗുഡ്സ് ഓട്ടോ കച്ചവടക്കാരെയും സർക്കാർ
സംരക്ഷിക്കുന്നു. വാറ്റിലും പ്രളയസൈസിലും സർക്കാരിന്റെ ഇരട്ടതാപ്പും, ഒളിച്ചുകളിയും അവസാനിപ്പിക്കണം. ആയതിനാൽ വാറ്റിൽ കണക്ക് അവസാനി
പ്പിച്ച ഫയൽ വീണ്ടും തുറക്കുന്നത് അവസാനിപ്പിക്കുക,ചെറുകിട വ്യാപാരികളെ
അടിച്ചേൽപ്പിച്ച പ്രളയ സെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 29 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ജി.എസ്.ടി. ഡെപ്യൂട്ടി
കമ്മീഷണർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നത്. ജില്ലയിലെ 74
യൂണിറ്റുകളിൽ നിന്നായി 5000 വ്യാപാരികൾ പങ്കെടുക്കും.
– ജില്ലയിൽ കടകൾ അടക്കാതെ നടക്കുന്ന മാർച്ച് കൽപ്പറ്റ യൊരത്
പരിസരത്തുനിന്നാരംഭിക്കും. സർക്കാരിന്റെ ഭാഗത്തുനിന്നും വ്യാപാരികള
 ദ്രോഹിക്കുന്ന തരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് ചെറുകിട വ്യാപാരികൾ നിർബന്ധിതരാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
– പത്ര  സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ, ജനറൽ
സെകട്ടറി ഒ.വി.വർഗ്ഗീസ്, ട്രഷറർ ഇ.ഹൈദ്രു , വൈസ് പ്രസിഡന്റ് കെ.ഉസ്മാൻ, അഷ്റഫ് കൊട്ടാരം
തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *