August 10, 2026

സ്നേഹാദരം വിജയിപ്പിക്കും: വനിതാ ലീഗ്

0
IMG-20191101-WA0502.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന എം.എ മുഹമ്മദ് ജമാലിന് സ്നേഹാദരം പരിപാടിവന്‍വിജയമാക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന വനിതാ ലീഗ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പരിപാടിയില്‍ 1000 വനിതാ ലീഗ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ മരണത്തിനുത്തരവാദികളായ പ്രതികളെ വെറുവിടാന്‍ കാരണമായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഏത് വിഷയത്തിലും രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ ആ സ്ഥാനനത്തിരിക്കാന്‍ യോഗ്യയല്ലെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനാവില്ലെങ്കില്‍ തല്‍സ്ഥാനം രാജിവെക്കാന്‍ എം.സി ജോസഫൈന്‍ തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി.കെ അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്‍റ് ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൗജത്ത് ഉസ്മാന്‍ സ്വാഗതം പറഞ്ഞു. യഹ് യാഖാന്‍ തലക്കല്‍, കെ.ബി നസീമ, റസീന അബ്ദുല്‍ ഖാദര്‍, ജയന്തി രാജന്‍, കെ. കുഞ്ഞായിശ, ബീന അബൂബക്കര്‍, നദീറ മുസ്തഫ, ബാു പുളിക്കല്‍, എ. ദേവകി, വനിതാ ലീഗ് മണ്ഡലം ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *