April 27, 2024

സ്വതന്ത്ര വ്യാപാര കരാര്‍ രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും: സിറാജ് ഇബ്രാഹിം സേട്ട്

0
Img 20191101 Wa0499.jpg
കല്‍പ്പറ്റ:  ആര്‍.സി.ഇ.പി കരാര്‍ രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്. സ്വതന്ത്ര കരാര്‍ നടപ്പാവുന്നതിലൂടെ കര്‍ഷക ആത്മഹത്യ ഗണ്യമായി വര്‍ദ്ധിക്കുന്ന ദുഃഖകരമായ സാഹചര്യമാണ് ഭാവിയില്‍ ഇന്ത്യയിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര വ്യാപാര കരാറിനെതിരെ  സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാര്‍ കര്‍ഷക-കാര്‍ഷികേതര ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്ന് നികതിയും തീരുവകളുമില്ലാതെ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതോടെ കാര്‍ഷിക മേഖല മാത്രമല്ല സമ്പദ് വ്യവസ്ഥ തന്നെ തകിടം മറിയുമെന്നും പറഞ്ഞു. അപക്വവും അശാസ്ത്രീയവുമായ നികുതി പരിഷ്കാരത്തിനും  നോട്ടു നിരോധനത്തിനുശേഷം രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാകും ആര്‍.സി.ഇ.പി കരാര്‍, കേന്ദ്ര ഗവ. ഇവ്വിഷയം ചര്‍ച്ച പോലും ചെയ്യുന്നില്ല എന്നുള്ളതാണ് ഏറ്റവും ദുഖകരം, ഇത് പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കണം. കാരണം ഈ കരാര്‍ ഏറ്റവും ബാധിക്കുന്നത് കേരള ജനതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഖാലിദ് രാജ, എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് പി.വി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി, റസാഖ് കല്‍പ്പറ്റ, അഡ്വ. ജോഷി സിറിയക്,പി.കെ അബ്ദുല്‍ അസീസ്, പെരളോത്ത് അമ്മത് ഹാജി, കെ. കുഞ്ഞിമുഹമ്മദ് ഹാജി, അദ്നാന്‍ കൊടുവള്ളി സംസാരിച്ചു. ബാവ ചീരാല്‍, കെ.ഹംസ ഹാജി, കെ. അന്ത്രുഹാജി, സി.കെ അബൂബക്കര്‍, കളത്തില്‍ മമ്മൂട്ടി, മുതിര മായിന്‍, ഒ.കെ മൂസ സംബന്ധിച്ചു.ജില്ലാ സെക്രട്ടറി സി. മമ്മി സ്വാഗതവും സെക്രട്ടറി അബു ഗൂഡലായ് നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *