സെൻറ് പാട്രിക് സ്കൂളിൽ റോപ്പ് സ്കിപ്പിങ്ങിന് തുടക്കമായി
.
മാനന്തവാടി: പുതിയ തലമുറയ്ക്ക് പുത്തൻ ഉണർവും കായിക ക്ഷമതയും വർദ്ധിക്കാൻ ഉതകുന്ന റോപ്പ് സ്കിപ്പിംഗ് വയനാട് ജില്ലയിൽ ആദ്യമായി സെൻറ് പാട്രിക് സ്കൂളിൽ ആരംഭിച്ചു. റോപ്പ് സ്കിപ്പിംഗ് പഴയ വള്ളി ചാട്ടത്തിെന്റ പരിഷ്കൃതരൂപം ആണ്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത് .വലിയ പണച്ചെലവില്ലാതെ എന്നാൽ ഏവർക്കും ഏതു കാലാവസ്ഥയിലും പരിശീലിക്കാൻ പറ്റുന്ന ഒരു ഫൺ ഗെയിമും ഫിറ്റ്നസ് ഗെയിമും ആണിത് എന്ന് റോപ് സ്കിപ്പിങ്ങിനെ കുറിച്ച് പ്രിൻസിപ്പാൾ ബ്രദർ എ .ജെ ജോർജ് അഭിപ്രായപ്പെട്ടു.





Leave a Reply