May 5, 2024

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തോടുള്ള സർക്കാർ അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് ഉപവാസം സമരം നടത്തി.

0
Img 20191102 Wa0183.jpg
                                       വാളാട്.പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സർക്കാർ ഭൂമിലഭ്യമാക്കുക, സ്ഥിരം കെട്ടിടം നിർമ്മിക്കുക ,ആരോഗ്യകേന്ദ്രത്തിന് അടിസ്ഥാന സൗകാര്യങ്ങൾ ഒരുക്കുക ,സ്ഥിരമായി ഡോക്ടറെ നിയമിക്കുക ,മുഴുവൻ തസ്തികകളിലും ജീവനക്കാരെ  നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുന്നിൽ  ഉപവാസം നടത്തി..ഉപവാസ സമരം എ.ഐ.സി.സി.മെമ്പറും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉത്ഘാടനം ചെയ്തു.ഉപവാസമനുഷ്ഠിക്കുന്ന പ്രവർത്തകരെ കെ.പി.സി.സി.മെമ്പറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.പ്രഭാകരൻ മാസ്റ്റർ ഷാളണിയിച്ചു. പി.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു.എം.ജി.ബിജു,ജോസ് കൈനിക്കുന്നേൽ,അനീഷ് വാളാട്,അസീസ് വാളാട്,ഗീത ബാബു,ജോസ് പാലറ,ശശികുമാർ വി.കെ,ശാന്തവിജയൻ, എൽസി ജോയ്,അജയൻ,സജി വെട്ടിക്കൽ,വൈഷ്ണവ് മoത്തിൽ,ഗ്രീഷ്മ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *