August 11, 2026

മാനന്തവാടിയിൽ മാവോവാദി അനുകൂല പോസ്റ്റർ : പോലീസ് വലിച്ചു കീറി നശിപ്പിച്ചു

0
IMG-20191103-WA0095.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – പാലക്കാട് കൊല്ലപ്പെട്ട മാവോവാദികൾക്കനുകൂലമായി മാനന്തവാടി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.സി.പി.ഐ.എം.എൽ റെഡ് ഫ്ലാഗിന്റെ പേരിലാണ് നഗരസഭ പരിസരത്ത് ഞായറാഴ്ച രാവിലെ പോസ്റ്ററുകൾ കണ്ടത്.വിവരമറിഞ്ഞെത്തിയ പോലീസ് പോസ്റ്ററുകൾ വലിച്ചു കീറി നശിപ്പിച്ചു.കീറുന്നതിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനെ പോലീസ് ഭീഷിണിപ്പെടുത്താൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിക്കുക, ഭരണകൂട അധികാര കൊലകൾക്കെതിരെ ജാഗ്രത പുലർത്തുക- ഭരണകൂട കൊലപാതകങ്ങളെ അപലപിക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. എല്ലാ പോസ്റ്ററുകളിലും റെഡ് ഫ്ലാഗ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് പ്രവർത്തന സ്വാതന്ത്ര്യമുള്ള സംഘടനയുടെ പോസ്റ്ററുകൾ നശിപ്പിച്ച പോലീസ് നടപടി വിവാദമായിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *