April 24, 2024

വീട്ടിമരങ്ങൾ കർഷകർക്ക് വിട്ട് കൊടുക്കാൻ സർക്കാർ തയ്യാറാകണം – റവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതി

0
001.jpg
കൽപ്പറ്റ:
1960-ലെ കേരള ലാന്റ് അസൈൻമെന്റ് നിയമം ഭേദഗതി വരുത്തി വീട്ടിമരങ്ങൾ കർഷകർക്ക് വിട്ട് കൊടുക്കുവാൻ സർക്കാർ തയ്യാറാകണം -വയനാട് ജില്ലാ റവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
1960-ലെ കേരള ലാന്റ് അസൈൻമെന്റ് നിയമം നിലവിൽ വന്നതിന് ശേഷം 2019 – വരെ 60- വർഷം കൊണ്ട് കോടിക്കണക്കിന് രൂപ വിലയുള്ള രാജകീയ മരമായ വീട്ടിമരങ്ങളാണ് സർക്കാറിനും കർഷകർക്കും ഗുണമില്ലാതെ നശിച്ചുപോയത്.നിലവിലുള്ള നിയമത്തിൽ ഭേദഗതികൾ വരുത്തി കർഷകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കർഷകരോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക, കർഷകർക്ക് തുല്യനീതി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് ജില്ലാ റവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി.എം.ബേബി  അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് മെംബർ കെ.ശശാങ്കൻ മുഖ്യപ്രഭാഷണം നടത്തി. പട്ടയത്തിൽ രേഖപ്പെടുത്തിയ വീട്ടിമരങ്ങളുടെ കണക്കുകൾ പ്രകാരം റിസർവ് ചെയ്ത വീട്ടിമരങ്ങൾ സംരക്ഷിക്കുവാൻ കൈവശക്കാരൻ ബാധ്യസ്ഥനാണ്.ഇത് മുറിക്കുവാനോ, സ്ഥലത്ത് വീട് വെക്കുവാനോ നിർമ്മാണ പ്രവൃത്തികൾ നടത്തുവാനോ കഴിയുകയില്ല. കൂടാതെ ഈ മരങ്ങളുടെ ചോല നിയന്ത്രിക്കുവാനും അനുവദിക്കാത്തത് കൊണ്ട് കാർഷിക വിളകളിലെ ഉത്പാതനം ഗണ്യമായി കുറയുവാനും കുരങ്ങ് ശല്യം വർദ്ധിക്കുവാനും കാരണമായിട്ടുണ്ട്.ഇതിൽ ഭൂരിഭാഗം മരങ്ങളും വീടുകൾക്ക് ഭീഷണിയായി നിൽക്കുന്നവയാണ്. വയനാട്ടിൽ കുടിയേറി വനഭൂമി വെട്ടി തെളിച്ചെടുത്ത് ജന്മഭൂമി സ്വന്തമാക്കിയ കർഷകർക്ക് കൈവശഭൂമിക്കും, മരങ്ങൾക്കും പരിപൂർണ്ണ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുമ്പോൾ, നിയമപ്രകാരം ഫീസ് അടച്ച് പട്ടയം മേടിച്ച് വീട്ടിമരങ്ങൾ സംരക്ഷിച്ച് പോരുന്ന റവന്യൂ പട്ടയഭൂമിയിലെ കർഷകരോട് കാണിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കണം. സർക്കാറിൽ റിസർവ് ചെയ്ത വീട്ടിമരങ്ങൾ യഥാർത്ഥ കർഷകർക്ക് നിരുപാധികം വിട്ട് നൽകുന്നതിന് വേണ്ടി നിയമനിർമ്മാണം നടത്തണം. പതിറ്റാണ്ടുകളായി പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ പലതും പ്രായാധിക്യത്തിലും കാലപ്പഴക്കത്താലും പൂതലിച്ച് ദ്രവിച്ച് ചിതലരിച്ച് നശിച്ചു കൊണ്ടിരിക്കുകയാണ്. 491- കോടി രൂപ വിപണി മൂല്യമുള്ള വീട്ടിമരങ്ങളാണ് നശിച്ച് പോകുന്നത്. റവന്യൂ ഭൂമിയിലുള്ള കേടു ബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങൾ മുറിക്കുന്നത് കൊണ്ട് പരിതസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. വീട്ടിമരങ്ങളുടെ തൈകൾ വേരുകളിൽ നിന്നാണ് മുളച്ച് വരുന്നത്, അത് കൊണ്ട് വീട്ടിമരങ്ങൾ മുറിക്കുന്നത് കൊണ്ട് നിരവധി തൈകൾ വേരുകളിൽ നിന്ന് മുളച്ച് വരുകയും ചെയ്യുന്നു. മുളച്ച് വരുന്ന തൈകൾ കർഷകർ കൃത്യമായി സംരക്ഷിക്കുകയും ചെയ്യും. വളർന്ന് വരുന്ന മരങ്ങൾ മൂപ്പെത്തിയ ശേഷം മുറിക്കുവാൻ കഴിയുന്ന സാഹചര്യം ഉണ്ടായാൽ കർഷകർ തന്നെ ധാരാളം വീട്ടിമരങ്ങൾ വെച്ച് പിടിപ്പിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇത് മൂലം വയനാട് ജില്ല കൂടുതൽ ഹരിതാപമാവുകയും ചെയ്യും. വയനാട് ജില്ലയിലെ പിന്നോക്കാവസ്ഥയും കർഷകരുടെ ദുരിതങ്ങളും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും റവന്യൂ റിക്കവറി മൂലം കടക്കെണിയിലായി ആത്മഹത്യ നേരിടുന്ന പാവപ്പെട്ട ചെറുകിട കർഷകരുടേയും പ്രസ്തുത വിഷയം പരിഗണിച്ച് റവന്യൂ പട്ടയം കിട്ടിയ കർഷകർക്ക് വയനാടിന് ഒരു സ്പെഷ്യൽ പാക്കേജായി ഉത്തരവ് നിയമ ഭേദഗതിയിലൂടെ ഉണ്ടാവണം. വിവിധ വകുപ്പുകളിൽ വർഷങ്ങളായി സമർപ്പിച്ച നിവേദനങ്ങൾക്ക് ഫലം കാണാതെ വന്ന സാഹചര്യത്തിൽ ജനപ്രതിനിധികളേയും വിവിധ രാഷ്ട്രീയ-കർഷക സംഘടനകളേയും സഹകരിപ്പിച്ച് ഈ ആവശ്യങ്ങൾ നേടിയെടുക്കുവാൻ സെക്രട്ടറിയറ്റ് മാർച്ചും ധർണയും നടത്തുവാൻ തീരുമാനിച്ചു. ഡി സി ജില്ലാ വൈസ് പ്രസിഡണ്ട് എം.എ.ജോസഫ്, അഖിലേന്ത്യ കിസാന സഭ നാഷണൽ കൗൺസിൽ മെംബർ ഡോ.അമ്പി ചിറയിൽ, കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.ശിവരാമൻ, ലോക് തന്ത്രിക്ക് ജനതാദൾ ജില്ലാ പ്രസിഡണ്ട് വി.പി. വർക്കി, ഭാരതീയ കിസാൻ മോർച്ച ജില്ലാ പ്രസിഡണ്ട് വി.കെ.രാജൻ, അഖിലേന്ത്യ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ.ജോഷി സിറിയക്ക്, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം ജോസഫ് മാണിശ്ശേരി, സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറി സി.മമ്മി ,കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.ഒ.ദേവസ്യ, അഖിലേന്ത്യാ കിസാൻ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ടോമി തേക്കുമല, കർഷക മിത്ര സംസ്ഥാന സെക്രട്ടറി ഡിജോ കാപ്പൻ, ഹരിതസേന ജില്ലാ കമ്മറ്റിയംഗം എം.കെ.ജയിംസ്, വയനാട് ജില്ലാ കർഷക സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ.കൃഷ്ണൻകുട്ടി, പി.എൻ.ഹരീന്ദ്രൻ, വി.കെ.വിജയൻ, കെ.എം.അഭിഷേക്, കെ.റ്റി.റോബർട്ട്, ഷൈജു തോമസ്, ജോസ് ഇടിയാലി, പി.എ.റസാക്ക്, പി.എച്ച്.രഞ്ജിത്ത്, എൻ.ദേവദാസ്, കെ.ബി.ബാലചന്ദ്രൻ, എ.പി.ജോസഫ്, ബാബു പിണ്ടി പ്പുഴ, എൻ.ഡി. ജോർജ് എന്നിവർ സംസാരിച്ചു. ടോമി വടക്കുഞ്ചേരി സ്വാഗതവും ഷാജി പനച്ചിക്കൽ നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *