July 16, 2026

ജെ.ആർ.സി.കൗൺസിലേഴ്സ് കൺവൻഷൻ നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
 
കല്പറ്റ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഭാഗമായ ജ്യൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സിന്റെ വയനാട് ജില്ലാതല കൺവൻഷൻ കല്ലറ്റ എം.ജി.ടി ഹാളിൽ വച്ച് നടത്തപ്പെട്ടു.
വയനാട് ജില്ലാ എ.ഡി.എം.തങ്കച്ചൻ ആൻറണി ഉദ്ഘാടനം നിർവ്വഹിച്ചു.
    റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
      ജെ.ആർ.സി. ജില്ലാ കോ-ഓർഡിനേറ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ എം.ഗണേഷിനെ റെസ്ക്രോസ് ജില്ലാ ബ്രാഞ്ചിന് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു.ജെ.ആർ.സി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും എ.ഡി.എം. സമ്മാനിച്ചു.ജില്ലാതല ക്വിസ് മത്സരത്തിൽ വിജയികളായ കേഡറ്റുകൾക്ക് അവാർഡ് വിതരണവും നടത്തി.
     റെഡ് ക്രോസ് ജില്ലാ സെക്രട്ടറി മനോജ്.കെ. പനമരം, ഗണേഷ് എം., ഗിരി നാഥൻ' പി.ആർ, റീന.ആർ, ജയചന്ദ്രൻ.കെ., ത്രേസ്യാമ്മ ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു
    ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോ-ഓർഡിനേറ്റർ അമിത് രമണൻ ദുരന്ത ലഘൂകരണ ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *