July 14, 2026

‘അൺ വാണ്ടഡ്‌’ ഹൃസ്വ സിനിമയുടെ ആദ്യ പ്രദർശനം ശനിയാഴ്‌ച ബത്തേരിയിൽ

0
un-wanted-Poster-2.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വാർധക്യത്തിലെ നിസ്സഹയതയും അനാഥത്വവും  പ്രമേയമാക്കി ശരത്‌ചന്ദ്രൻ വയനാട്‌  രചനയും  സംവിധാനവും നിർവഹിച്ച ‘അൺ വാണ്ടഡ്‌’ ഹൃസ്വ സിനിമയുടെ ആദ്യ പ്രദർശനം  ശനിയാഴ്‌ച ബത്തേരിയിൽ നടക്കും. ബത്തേരി നഗരസഭയുടെയും അക്കാദമിക്‌ ഓഫ്‌ എഞ്ചിനീയറിങിന്റെയും ആഭിമുഖ്യത്തിൽ വൈകീട്ട്‌ 5.30ന്‌ ടൗൺഹാളിലാണ്‌   പ്രദർശനം.
വൃദ്ധനായ ഒരു റിട്ട.അധ്യാപകൻ മക്കളിൽ നിന്നും നേരിടുന്ന ദുരിതാനുഭവങ്ങളിലൂടെയാണ്‌ സിനിമയുടെ പ്രമേയം. രക്ഷിതാക്കൾ ഭാരമായി കാണുന്ന മക്കളും അതിനെതുടർന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ്‌ സിനിമ പോകുന്നത്‌. 
  പ്രശസ്‌ത നടൻ മുഹമ്മദ്‌ പേരാമ്പ്രയാണ്‌ മുഖ്യവേഷത്തിലെത്തുന്നത്‌.   സിനിമയുടെ ട്രീസർ നടൻ പൃഥ്വീരാജ്‌  പ്രകാശനം ചെയ്‌തിരുന്നു.   പ്രകാശ്‌ പാറക്കോട്ടിലാണ്‌ നിർമാണം. ശരത്‌ചന്ദ്രന്റെ 24ാമത്‌ സിനിമയാണിത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *