July 14, 2026

കരുണാഭവൻ അഗതിമന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തി.

0
IMG-20191111-WA0138.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം : കർമ്മലീത്താ മാതൃസഭ സെന്റ്. തോമസ് പ്രൊവിൻസിന്റെ കീഴിൽ ചേലൂർ ഒന്നാം മൈലിൽ 1988 ൽ സ്ഥാപിതമായ കരുണാഭവൻ അഗതിമന്ദിരത്തിന്റെ പുതിയ  കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം മെത്രാന്റെ കാർമികത്വത്തിൽ ശനിയാഴ്ച നടത്തപ്പെട്ടു. ആഗോള കർമ്മലീത്താ സഭയുടെ ജനറൽ കൗൺസിലറായ ഫാ. റോബർട്ട് തോമസ് പുതുശ്ശേരി, പ്രൊവിൻഷ്യൽ സുപ്പീരിയറായ ഫാ. മാത്യു നീണ്ടൂർ, ചേലൂർ കാർമൽ നികേതൻ നൊവിഷ്യേറ്റ്  ഭവനത്തിന്റെ സുപ്പീരിയറായ ഫാ. മാർട്ടിൻ പുളിക്കൽ എന്നിവർ  സഹകാർമികത്വം വഹിച്ചു. നിരവധി വൈദീകരും സന്യസ്തരും അയൽവാസികളും പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു. കരുണാ ഭവന്റെ ഡയറക്ടറായ ഫാ. ജോജി തലച്ചിറയിൽ എല്ലാവർക്കും നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *