May 16, 2024

പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

0
Img 20191111 Wa0049.jpg
 മാനന്തവാടി:വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്  & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ്  സംഘം തിങ്കാളാഴ്ച പുലര്‍ച്ചെ മാനന്തവാടി നഗരത്തില്‍  നടത്തിയ പരിശോധനയില്‍ പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിലായത്..മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാദ് പുണ്ടലിക (52)  അറസ്റ്റിലായത്.ഇയാളിൽ നിന്നും  9.500 കിലോഗ്രാം  കഞ്ചാവ് പിടിച്ചെടുത്തു.
രണ്ട് ബാഗുകളിലായി 1.900 കി.ഗ്രാം വീതം കൊള്ളുന്ന 5 പാക്കറ്റുകളിലായാണ്  കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലുവ, പറവൂര്‍ മേഖലയില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായാണ്  കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആലുവ പറവൂര്‍ ഭാഗങ്ങളില്‍ പെയ്ന്റിംഗ് തൊഴിലാളിയായ ഇയ്യാള്‍ നാട്ടില്‍ പോയി വരുന്ന അവസരങ്ങളില്‍ കഞ്ചാവ് മുന്‍പും കടത്തികൊണ്ടു വന്നിട്ടുണ്ട്. ആന്ധ്ര ഒറീസ ബോര്‍ഡറിലെ നരസിപട്ടണം ഭാഗത്ത് നിന്നാണ്  കഞ്ചാവ് കടത്തികൊണ്ടു വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. 
രാത്രിയോടെ  ബെംഗളൂരുവിൽല്‍ നിന്നും  മാനന്തവാടിയില്‍ എത്തിയയെങ്കിലും തുടര്‍ യാത്രക്ക് ബസ് ലഭിക്കാതെ വന്നതാണ് ഇയാൾ എക്‌സൈസിന്റെ പരിശോധനയില്‍ കുടുങ്ങയത്.പരിശോധനകളില്‍ നിന്നും രക്ഷപ്പെടുന്നതിനായി മികച്ച രീതിയുള്ള വസ്ത്ര ധരണമാണ് ഇയാൾ നടത്തിയിരുന്നത് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ശൃംഗലയിലെ പ്രധാന കണ്ണിയാണ് ഇയാൾ. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്, പ്രിവന്റവ് ഓഫീസര്‍ ബാബുരാജ്, പ്രഭാകരന്‍, സിവിൽ എക്സൈസ് ഓഫിസർ മാരായ സനൂപ്, നിഷാദ്, എ.സി.ചന്ദ്രന്‍,പിന്റോ, മാനുവല്‍ ജിംസണ്‍ എന്നിവര്‍ പങ്കെടുത്തു.  വൈകുന്നേരത്തോടെ കല്‍പറ്റ കോടതിയില്‍ ഹാജരാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *