July 14, 2026

വൈത്തിരിയിലെ യുവതിയുടെ മരണത്തിലെ ദുരൂഹത മാറ്റണം: മഹിളാ കോണ്‍ഗ്രസ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയിട്ടും അന്വേഷണം നടത്തുവാനോ, നടപടി സ്വീകരിക്കുവാനോ പോലീസോ, ഗവണ്‍മെന്റോ തയ്യാറാവത്തതില്‍ ദുരൂഹതയുണ്ട്. യുവതിയുടെ ഭര്‍ത്താവ് ഇത് കൊലപാതകമാക്കാന്‍ സാധ്യതയുണ്ട് എന്നും, അതിന്റെ പുറകില്‍ ജില്ലയിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ പങ്കിനെ കുറിച്ച് സംശയം ഉള്ള പരാതിയായി എസ്.പി അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടും പോലീസ് ഉദാസീനത തുടരുകയാണ്. നിര്‍ദ്ദന കുടുംബത്തില്‍പെട്ട യുവതിയെ തൊഴില്‍ വാഗ്ദാനം നല്‍കി പലസ്ഥലത്തും കൊണ്ട് പോയതും ഉന്നത രാഷ്ട്രീയ നേതാവിന്റെ ശല്യത്തെ തുര്‍ന്ന് ഫോണ്‍ അടക്കം മാറ്റിയതായും, ഭര്‍ത്താവ് പരാതിയി•േല്‍ പറഞ്ഞിട്ടും പോലീസ് നിസ്സംഗത തുടരുകയാണ്. ഇതിന് ദുരൂഹതയുണ്ടണ്ട. അതിനാല്‍ മരണത്തിലെ ദുരൂഹത മാറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളിലേക്ക് നിങ്ങേണ്ടി വരുമെന്നും മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *