July 14, 2026

പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശം തടയുന്നത് നീതിനിഷേധം:പോപുലർ ഫ്രണ്ട് .

0
IMG-20191111-WA0222.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വസ്തുതകളോ തെളിവുകളോ പരിഗണിക്കാതെ ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി കടുത്ത നീതി നിഷേധമാണ്. പക്ഷപാതപരവും അന്യായവുമായ വിധിക്കെതിരെ പോപുലർഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാനന്തവാടിയിൽ ജനാധിപത്യ രീതിയിൽ തികച്ചും സമാധാനപരമായി പ്രതിഷേധിച്ച പോപുലർഫ്രണ്ട് പ്രവർത്തകരെ അന്യായമായി അറസ്റ്റ് ചെയ്ത പോലിസ് നടപടിയിൽ പോപുലർഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ് ശക്തമായി പ്രതിഷേധിച്ചു.
വിയോജിപ്പുകൾക്ക് ഭയം വിതച്ചു വിലക്കേർപ്പെടുത്താനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ സമൂഹം കൂടുതൽ ശബ്ദമുയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *