അടിയന്തരാവസ്ഥ സമര ഭടൻമാരുടെ കുടുംബ സംഗമം 14 ന് മാനന്തവാടിയിൽ
കൽപ്പറ്റ:
അടിയന്തരാവസ്ഥാ കാലത്തെ സമര ഭടൻമാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആശ്വാസ നടപടികൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര ഭടൻമാർ പ്രക്ഷോഭത്തിലേക്ക്.അടിയന്തരാവസ്ഥക്കെതിരെ നടന്ന ചെറുത്ത് നിൽപ്പ് രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രാപിക്കുക, ദുരിതമനുഭവിന്ന സമര ഭടൻമാർക്ക് ചികിത്സാ സൗകര്യവും പെൻഷനും ആവശ്യപ്പെട്ട് നവംബർ 14 മാനന്തവാടിയിൽ കുടുംബ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1975 ൽ ഇന്ദിരാഗാന്ധി പ്രാഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയ ഭടൻമാരുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവരെയും അനുകൂല നിലപാടുകൾ സ്വകദിച്ചിട്ടില്ല. സമര ഭടൻമാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടുകളാണ് സർക്കാരുകൾ സ്വീകരിക്കുന്നത്. കടബാധ്യതകൾ ഏറ്റെടുക്കുക, തടവുകാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുക, യാത്ര സൗജന്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമര ഭടൻമാർ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണ്.ഇതിന്റെ മുന്നോടിയായി ജില്ലയിലെ സമര ഭടൻമാരുടെ കുടുംബസംഗമം 14 ന് ഉച്ചക്ക് 2 മണിക്ക് മാനന്തവാടി ക്ഷീര സംഘം ഹാളിൽ കുടുംബസംഗമവും വൈകീട്ട് 5 മണിക്ക് ഗാന്ധി പാർക്കിൽ പൊതുയോഗവും സംഘടിപ്പിക്കും.യോഗത്തിൽ സമര ഭടൻമാർക്ക് അംഗീകാരപത്രം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിംസ് ഭാരവാഹികളായ ഇ.കെ.ഗോപി, പി.കെ.ഭരതൻ, എ.വി.രാജേന്ദ്രപ്രസാദ്, ഇ.കെ.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply