October 22, 2026

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും മാജിക് ഷോയും ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
 പുതുശ്ശേരി കടവ്: സ്നേഹദീപം സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും മാജിക് ഷോയും സംഘടിപ്പിക്കും .നവംബർ 17 ഞായറാഴ്ച വൈകിട്ട് മൂന്ന്മുതലാണ് പരിപാടി. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് എം പി നൗഷാദ് ഉദ്ഘാടനം ചെയ്യും. ജനമൈത്രി എക്സൈസ് ജനമൈത്രി പോലീസ്, പുതുശേരിക്കടവിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുക. ബോധവൽക്കരണ ക്ലാസിന് ജനമൈത്രി സബ് ഇൻസ്പെക്ടർ പി. പ്രകാശൻ, ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ
ജി .പ്രസന്നൻ  നേതൃത്വംനൽകും .തുടർന്ന് ശശി താഴ്ത്തുവയൽ നയിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോയും അരങ്ങേറുമെന്ന്  സ്നേഹദീപം സ്വാശ്രയ സംഘം പ്രസിഡന്റ് കെ.എം പൗലോസ്, സെക്രട്ടറി ഷൈജു തോപ്പിൽ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news