April 29, 2024

ആയുഷ് പ്രമേഹ ബോധവൽക്കരണ ക്യാമ്പ് നടത്തി.

0
Img 20191112 Wa0258.jpg
സുൽത്താൻ ബത്തേരി :
ആയുഷ്  ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ മുന്നോടിയായി പ്രമേഹം – പഥ്യാഹാരങ്ങൾ,  വ്യായാമ മുറകൾ, ആരോഗ്യ പാചകം   മുതലായ വിഷയങ്ങളെ  കുറിച്ച് നെന്മേനി  പുഞ്ചവയൽ കുറുമ കോളനിയിൽ  ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  ഡോ അരുൺ ബേബി ക്ലാസ്സുകൾ എടുത്തു . പ്രമേഹ ചികിത്സയിൽ  ഉപയോഗിക്കുന്ന പൊൻ കൊരണ്ടി, നെല്ലിക്ക, മഞ്ഞൾ, കിരിയാത്ത്‌, ചിറ്റമൃത്,കാട്ടു ജീരകം, ആര്യവേപ്പ്, ആടലോടകം, വേങ്ങ മുതലായ  ഔഷധ സസ്യങ്ങളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചു. .പ്രമേഹ വൃണങ്ങൾ ഉണക്കുന്ന  സിദ്ധയിലെ 32 പുറ ചികിത്സകളിൽ ഒന്നായ അട്ട വിടൽ (ലീച്  തെറാപ്പി ) ചികിത്സയുടെ പ്രദർശനവും ഇതോടൊപ്പം ഉണ്ടായിരുന്നു  .  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *