March 29, 2024

ലഹരി വിമുക്തനവകേരളം: ജില്ലാതല ബൈക്ക് റാലിയും ബോധവൽക്കരണ യഞ്ജവും സംഘടിപ്പിച്ചു

0
Img 20191112 Wa0298.jpg
നാളത്തെ കേരളം ലഹരി വിമുക്തനവകേരളം
90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ബൈക്ക് റാലിയും ബോധവൽക്കരണ യഞ്ജവും സംഘടിപ്പിച്ചു.50 ഓളം ബൈക്കുകളിൽ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി നടത്തിയ റാലി മീനങ്ങാടി ടൗണിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ബഹു.ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ  അൻസാരി ബേഗുവിന്റെ സാന്നിധ്യത്തിൽ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കൽപറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡ് കോപ്ലെക്സിൽ കൽപറ്റ നഗരസഭ അദ്ധ്യക്ഷ  സനിത ജഗദീഷ് റാലിക്ക് ആശംസകൾ അർപ്പിച്ചു. നടവയൽ മുക്തി ഡി. അഡിക്ഷൻ സെൻറർ ബോധവൽക്കരണ തെരുവു നാടകം അവതരിപ്പിച്ചു.തുടർന്ന് മാനന്തവാടി ഗവ.കോളേജിൽ റാലിക്ക് സ്വീകരണം സു. ബത്തേരി ഗാന്ധി ജംഗ്ഷനിൽ റാലി അവസാനിച്ചു.സമാപന യോഗം സു. ബത്തേരി നഗരസഭാ ഉപാദ്ധ്യക്ഷ  ജിഷ ഷാജി ഉൽഘാടനം ചെയ്തു.നഗരസഭാ കൗൺസിലർ  എൽസി  പൗലോസ് ആശംസ അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *