നിയമജ്ഞനും ന്യായാധിപനും മന്ത്രിയുമായിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനം : 15 ന് പ്രൊബേഷന്‍ (നല്ല നടപ്പ്) ദിനമായി ആചരിക്കും.
പ്രൊബേഷന്‍ ദിനം:
ജില്ലയില്‍ വിവിധ പരിപാടികള്‍
നിയമജ്ഞനും ന്യായാധിപനും മന്ത്രിയുമായിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ന് പ്രൊബേഷന്‍ (നല്ല നടപ്പ്) ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സാമൂഹ്യനീതിവകുപ്പ്, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവരുടെ നേതൃത്വത്തില്‍ 'പരിവര്‍ത്തനം-2019' എന്ന പേരിലാണ് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വി.ആര്‍ കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം ഈ വര്‍ഷം മുതല്‍ പ്രൊബേഷന്‍ ദിനമായി സംസ്ഥാന സര്‍ക്കാര്‍ ആചരിക്കുന്നത്.
പരിവര്‍ത്തനം 2019 നവംബര്‍ 15 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. സബ്ജഡ്ജും ഡിഎല്‍എസ്എ സെക്രട്ടറിയുമായ കെ.പി.സുനിത അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ വി.ആര്‍ ക്യഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇതിഹാസം ഈ ജീവിതം എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ക്യഷണയ്യരുടെ ചരമ ദിനമായ ഡിസംബര്‍ 4 വരെ നീണ്ടുനില്‍ക്കുന്ന പ്രൊബേഷന്‍ വാരാചരണ പരിപാടികളുടെ ഭാഗമായി തടവുകാര്‍, അവരുടെ ആശ്രിതര്‍, ജയില്‍മോചിതര്‍, കുറ്റക്യത്യത്തിനിരയായവര്‍ തുടങ്ങിയവര്‍ക്കുള്ള ധനസഹായ പദ്ധതികള്‍ ജയിലുകളില്‍ പരിചയപ്പെടുത്തും. കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് സാഹിത്യരചനാ മത്സരം, വി.ആര്‍ ക്യഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം,പ്രൊബേഷന്‍ ബോധവല്‍ക്കരണ ലഖുലേഖകളുടെ വിതരണം, കോളേജുകളില്‍ വിവിധ സെമിനാറുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഹ്യസ്വചിത്ര പ്രദര്‍ശനം,പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. പ്രൊബേഷന്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ പോലീസ് സ്റ്റേഷനുകളിലും കോടതികളിലം സ്ഥാപിക്കും.
പ്രൊബേഷന്‍(നല്ലനടപ്പ്) നിയമത്തെ കുറിച്ച് അവബോധം സ്യഷ്ടിക്കുക, നല്ല നടപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി സമൂഹത്തില്‍ കുറ്റക്യത്യങ്ങള്‍ കുറക്കുക, ഈ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് ദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്.

Leave a Reply