May 9, 2024

വയനാട് ജില്ല ഇന്റർ ക്ലബ്ബ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 17 മുതൽ

0
മാനന്തവാടി: വയനാട് ജില്ല ബാഡ്മിന്റൻ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ല തല ഇന്റർ ക്ലബ്ബ് ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. നവംബർ 17 മുതൽ ഡിസംബർ 1 വരെ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ വെച്ചാണ് മത്സരങ്ങൾ. മെൻ സിംഗിൾസ്, മെൻ ഡബിൾസ്, മാസ്റ്റേർസ് സിംഗിൾസ്, മാസ്റ്റേർസ് ഡബിൾസ്, വെറ്ററൻ ഡബിൾസ് എന്നീ വിഭാഗങ്ങളിലായി അസോസിയേഷനിൽ അംഗത്വമുള്ള ക്ലബ്ബുകളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുന്നു . ടൂർണമെൻറിന്റെ ഉദ്ഘാടനം നവംബർ 17 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കൽപ്പറ്റ വൈസ് മെൻ ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ  കേരള സംസ്ഥാന സ്പ്പോർട്ട് സ് കൌൺസിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റയംഗം ശ്രീ കെ റഫീഫ് നിർവഹിക്കും. ഉദ്ഘാടന മത്സരത്തിൽ മീനങ്ങാടി കോസ് മോപോളിറ്റൻ ക്ലബ് കൽപ്പറ്റ വൈസ് മെൻ ക്ലബുമായി മൽസരിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *