October 20, 2026

സൗജന്യ പ്രമേഹ-ഹൃദ്രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20191116-WA0255.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലയണ്‍സ് ക്ലബ് കല്‍പ്പറ്റ ചാപ്റ്ററിന്റെയും വയനാട് പ്രസ് ക്ലബിന്റെയും നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സൗജന്യ പ്രമേഹ-ഹൃദ്രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 40 പേരുടെ രക്തപരിശോധനയും ഇ.സി.ജി പരിശോധനയും നടത്തി. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ലയണ്‍സ് വയനാട് ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ഡോ. വിനോദ് ബാബു, കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡന്റ് ടി.വി അശോക്, സെക്രട്ടറി ഡോ. റോജേഴ്സ് സെബാസ്റ്റ്യന്‍, ട്രഷറര്‍ ഷിബു താമരച്ചാലില്‍, ഇ.സി.ജി ടെക്നീഷ്യന്‍ ജിബിന്‍ ജോര്‍ജ്, പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, പ്രസിഡന്റ് എ സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലോക പ്രമേഹരോഗ ദിനത്തില്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച പ്രമേഹ പരിശോധനാ ക്യാമ്പില്‍ 575 പേര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *