May 7, 2024

കൽവർട്ട് അപകടത്തിൽ :വാഹന യാത്ര ആശങ്കയിൽ

0
Img 20191117 Wa0146.jpg
: മാനന്തവാടി – കണ്ടോത്തുവയൽ റോഡിൽ കാപ്പികണ്ടിവയലിലുള്ള കൽവർട്ട് അപകടത്തിൽ. ഈ റോഡിൽ പത്ത് മീറ്റർ വീതിയിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്.40 വർഷം മുമ്പ് നിലവിൽ വന്ന റോഡിൽ 5 മീറ്റർ വീതിയിലുള്ള കൽവർട്ടാണ് നിലവിലുള്ളത്.ഈ കൽവർട്ട് കരിങ്കല്ല് കൊണ്ട് നിർമ്മിച്ചത് മൂലം കരിങ്കല്ല് ഇളകി പോയിട്ടുണ്ട്. കമ്പികൾ ദ്രവിച്ച് പുറത്ത് വന്നിരിക്കുന്നതുമൂലം റോഡ് ഏത് സമയവും ബ്ലോക്കാവുന്ന അവസ്ഥയാണുള്ളത്.ഈ റോഡിൽ എല്ലാ കൽവർട്ടും പുതുക്കി പണിയുന്നുണ്ട്. ഈ കൽവർട്ട് പണിയെടുക്കാതെ ഉന്നത നിലവാരത്തിലുള്ള ബി.എം.ബി.സി പ്രവൃത്തികൾ ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് ആലോചിക്കുന്നത്. മാനന്തവാടിയിൽ നിന്നും നിരവിൽപ്പുഴ, കുറ്റ്യാടി ഭാഗത്തേക്ക് പോകാൻ ഉപയോഗിക്കുന്നത് ജനങ്ങൾ ഈ റോഡിലൂടെയാണ് .ഈ റോഡിൽ ഏറ്റവും അപകടം ചെന്ന കൽവർട്ട് നിർമ്മിക്കാതെ റോഡ് പണി തീർക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ നാട്ടുകാർ സമരരംഗത്തേക്ക് നീങ്ങുവാനുള്ള തീരുമാനത്തിലാണുള്ളത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *