October 23, 2026

ഒ.പി. ചികിത്സ കൂടി ഉൾപ്പെടുത്തി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിൽ വരുത്തണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ

0
IMG-20191117-WA0159.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മാനന്തവാടി നിയോജക മണ്ഡലം സമ്മേളനം നടത്തി.മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.
പെൻഷൻക്കാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ ഒ.പി. ചികിത്സ കൂടി ഉൾപ്പെടുത്തി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിജയമ്മ ടീച്ചർ, വി.എസ്.ഗിരീഷൻ, കെ.കെ.കുഞ്ഞമ്മദ്, പി.കെ.രാജൻ മാസ്റ്റർ, പ്രൊഫസർ ശെൽവരാജ്, എസ്.ഹമീദ്, എൻ.കെ.പുഷ്പലത, വി.ആർച്ചിടൻ, കമ്മനമോഹനൻ, അഗസ്റ്റിൻ, ടി.കെ.ജേക്കബ്, സക്കറിയ, വി.സി.മാണി, എൻ.എം.തോമസ്, എം.ജി.ബിജു, പി. മൈമൂന, പി.ജി.മത്തായി, ബാബു പുളിക്കൽ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *