October 23, 2026

ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി ഗോത്രകലാമേള നടത്തി.

0
IMG-20191117-WA0190.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോറോം:
പിന്നിലായവരെ മുന്നിലെത്തിക്കാൻ തൊണ്ടർ നാട് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായുള്ള ഗോത്രകലാമേള ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു.
ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിലും ഒപ്പമെത്താനുളള ശ്രമത്തിലാണ് ഒരു പറ്റം വിദ്യാർത്ഥികൾ. നിറപ്പകിട്ടാർന്ന കലാമേളകൾ നാട്ടിൽ നടക്കുമ്പോൾ കഴിവു കളുണ്ടായിട്ടും തങ്ങളുടെ പിന്നാക്കാവസ്ഥയും സാഹചര്യങ്ങളും ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങളിൽ പങ്കെടുക്കുവാനോ അംഗീകാരങ്ങൾ നേടുവാനോ കഴിയാറില്ല ഇതുപരിഹരിക്കുവാനും കുട്ടികൾക്ക് പ്രോത്സാഹനം നൽകുവാനുമായിട്ടാണ് തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാലുവർഷംമുൻപ് ഗോത്ര കായിക-കലാമേള നടത്താൻ തീരുമാനിച്ചത് ആദ്യവർഷം തന്നെകുട്ടികൾമേളയെ ഉത്സവമാക്കിമാറ്റി .മൽസരങ്ങളിൽ പങ്കെടുക്കുന്നതും സമ്മാനങ്ങൾ നേടുന്നതും വിദ്യാർത്ഥികളിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു , കേശവൻ മാസ്റ്റർ, പ്രധാനാദ്യാപകൻ ശിവൻ മാസ്റ്റർ , സിന്ദു ഹരികുമാർ , സത്യൻ മാസ്റ്റർ, അഭിലാഷ് വി.എസ് എന്നിവർ പ്രസംഗിച്ചു. 
 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *