October 23, 2026

പേരാല്‍ ഗവ.എല്‍.പി സ്കൂള്‍ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടി നടത്തി.

0
Prathibha.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഭകളോടൊപ്പം
പടിഞ്ഞാറത്തറ, പേരാല്‍ ഗവ.എല്‍.പി സ്കൂള്‍ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടി നടത്തി. ശിശുദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിനടുത്തുള്ള ഒറിഗാമി കലാകാരനും ചിത്രകാരനുമായ കെ.കെ അജീഷുമായി കുട്ടികള്‍ സംവദിച്ചു. 
പേപ്പര്‍ ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന വിധം കുട്ടികള്‍ക്ക് വിശദമാക്കിക്കൊടുത്തു. ചിത്രം വരയുടെ വിവിധ സങ്കേതങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.പി പ്രേമദാസ് പൂവ് നല്‍കി അജീഷിനെ ആദരിച്ചു. ഇരുപതോളം കുട്ടികള്‍ ചേര്‍ന്ന സംഘമാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നത്. അധ്യാപകരായ അബൂബക്കര്‍.എം.പി, നൂര്‍ജഹാന്‍.കെ.കെ, പി.ടി.എ പ്രസിഡന്‍റ് ഹനീഫ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *