July 14, 2026

യാത്രാനിരോധന നീക്കത്തിനെതിരെ നിരാഹാര സമരം നടത്തിയ സമരഭടൻമാരെയും യുവ നേതാക്കളെയും ആദരിച്ചു.

0
IMG_20191119_123522.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: .                      എൻ എച്ച് 766 യാത്രാ നിരോധന നീക്കത്തിനെതിരെ നിരാഹാര സമരം നടത്തിയ സമരഭടൻമാരെയും യുവ നേതാക്കളെയും പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ ആദരിച്ചു.  വിദ്യാർത്ഥികൾ സമരഭടൻമാർക്ക് ഉപഹാരം നൽകി .  ഇതോടനുബന്ധിച്ച് യാത്രാ നിരോധനം ആസ്പദമാക്കി കുട്ടികൾക്കായി നടത്തിയ ഡിബേറ്റിൽ മക് ലോഡ്സ് സ്കൂളിലെ ഫെബ സുനിൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള സമ്മാനം നേടി. മാധ്യമ പ്രവർത്തകൻ ശ്രീ. ജയരാജ് ബത്തേരി മോഡറേറ്ററായിരുന്നു.  പ്രിൻസിപ്പാൾ ഡോ. ബീന സി.എ സമ്മാന ദാനം നിർവഹിച്ചു.  അഡ്വ.രാജേഷ് കുമാർ, ടി ജി ചെറുതോട്ടിൽ, പ്രശാന്ത് മലവയൽ, ലിജോ ജോണി എന്നിവർ കുട്ടികളുമായി ആശയ സംവാദം നടത്തി.  അഡ്മിനിസ്ട്രേറ്റർ എ ഗംഗാധരൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ധനേഷ് ചീരാൽ, സ്കൂൾ ലീഡർ ദിയ ബി ജോൺസൺ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *