May 3, 2024

പ്രതിഭകളെ തേടി കല്ലുകെണി ഗവണ്മെന്റ് എൽ പി സ്കൂൾ

0
Img 20191119 Wa0288.jpg
 
കല്ലുകെണി:-പൊതുവിദ്യാഭ്യാസ വകുപ്പിന്റെ "വിദ്യാലയം പ്രതിഭകളോടൊപ്പം "എന്ന പരിപാടിയുടെ ഉദ്ഘാടനം നവംബർ 14 ശിശുദിനത്തിൽ പ്രതിഭയായ നാരായണന്റെ വസതിയിൽ വെച്ചു നടന്നു.സ്കൂൾ പി ടി എ പ്രസിഡന്റ്‌  വിജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ  ജോളി സ്കറിയ ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമീപത്തുള്ള സാമൂഹ്യ പ്രവർത്തകരായ  ജഷീർ,  നാരായണൻ, കായിക പ്രതിഭകളായ  ബിബിത, ശ അഫ്സത്ത്, എന്നിവരെ സ്കൂൾ പ്രധാന അദ്ധ്യാപകൻ  അബ്ദുൾ റസാഖ് പൊന്നാടയണിയിച്ചു ആദരിച്ചു. അദ്ധ്യാപകരായ  രാസ്‌വി,  സൈഫുന്നീസ,  പ്രസീത,  രേഷ്മ, കുട്ടികൾ, രക്ഷിതാക്കൾ, സമീപ വാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *