October 18, 2026

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 ,കൽപ്പറ്റ::കോഴിക്കോട് ഊട്ടി അന്തർസംസ്ഥാന പാതയിൽ കാപ്പംകൊല്ലി 46 ൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കൊയിലാണ്ടി നൊച്ചാട് നെല്ലിയുള്ളകണ്ടി ഗഫൂറിന്റെ മകൻ നിസാം(21) പേരാമ്പ്ര പാറമ്മൽ അസ്ലം (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന ലോറിയും മേപ്പാടി യിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.  ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന ഇരുവരെയും 30 മീറ്ററോളം ദൂരത്തേക്ക് റോഡിലൂടെ വലിച്ചിഴച്ചു. 
അപകടത്തെത്തുടർന്ന് ലോറി ഡ്രൈവർ മേപ്പാടി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ട് നാലരയോടെയാണ് നിസാം മരണപ്പെട്ടത്.  രാത്രി ഏഴരയോടെ അസ്ലമും മരണപ്പെട്ടു. ടോറസ് വാഹനങ്ങൾ സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് ആരോപിച്ച് നാട്ടുകാർ അൽപനേരം ഇത്തരം വാഹനങ്ങൾ തടഞ്ഞിട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *