November 9, 2026

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളെ മസ്റ്ററിംഗിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്ന്സ്വതന്ത്ര കര്‍ഷക സംഘം.

0
pk-abdul-aseese.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളെ ബയോമെട്രിക് മസ്റ്ററിംഗിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതു ഒഴിവാക്കണമെന്നു സ്വതന്ത്ര കര്‍ഷക സംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന പെന്‍ഷന്‍കാര്‍  മസ്റ്ററിംഗിനു അക്ഷയകേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരികയാണ്. പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുവരുത്താന്‍ വീടുകള്‍ കയറി  സര്‍വേ നടത്തുകയാണ് ഉത്തമമെന്നു യോഗം  അഭിപ്രായപ്പെട്ടു. വരള്‍ച്ച, പ്രളയം തുടങ്ങിയ പ്രകൃതിവിപത്തുകള്‍ നേരിട്ട കര്‍ഷകര്‍ക്ക്  അര്‍ഹമായ നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചു. ഭാരവാഹികളായി വി. അസൈനാര്‍ ഹാജി(പ്രസിഡന്റ്), പൊരളോത്ത് അഹമ്മദ് ഹാജി (വര്‍ക്കിംഗ് പ്രസിഡന്റ്), ടി.പി. അഹമ്മദ് കോയ, പി. ഉമ്മര്‍ ഹാജി,  എം. അന്ത്രു ഹാജി(വൈസ് പ്രസിഡന്റുമാര്‍), പി.കെ. അബ്ദുല്‍ അസീസ്(സെക്രട്ടറി), ബാവ ഹാജി ചീരാല്‍, സി. മുഹമ്മദ്, കല്ലിടുമ്പന്‍ ഹംസ ഹാജി, സി.കെ. അബൂബക്കര്‍ ഹാജി(ജോയിന്റ് സെക്രട്ടറിമാര്‍) സി. മമ്മി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എന്‍. ഖാലിദ്‌രാജ, കെ.കെ. അബ്ദുദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *