May 9, 2026

വിദ്യാലയം പ്രതിഭകളോടൊപ്പം കളരി ഗുരുവിനെ ആദരിച്ചു

0
prathibhakalodoppam123.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി : വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഇരുപതോളം കുട്ടികളും അധ്യാപകരും ചേർന്ന് പുതിയിടം കുന്നിലെ കടത്തനാടൻ ചേകോർ കളരി സംഘം ഗുരു ജെയിൻ മാത്യുവിനെ പൊന്നാടയണിയിച്ചു ആദരിച്ചു.കളരി പുരയുടെ നിർമാണ രീതികളും കളരിയിലേക്കിറങ്ങുന്ന ചടങ്ങുകളും, വണക്കം എന്ന ചടങ്ങിലെ പ്രതിരോധ മുറകളും കുട്ടികളെ പരിചയപ്പെടുത്തി. ഉറുമി ഉഉപയോഗിച്ചുള്ള  ആയോധനകലയുടെ പ്രകടനം കുട്ടികൾക്ക് പുതിയ അനുഭവമായി. അധ്യാപികമാരായ സ്മിത , ബബിത എന്നിവർ നേതൃത്വം വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *