April 29, 2024

ബദ്റുൽ ഹുദ ഹുബ്ബുറസൂൽ കോൺഫറൻസ് തിങ്കളാഴ്ച്ച

0
Img 20191122 Wa0094.jpg
കൽപ്പറ്റ: : മുത്തുനബി മാനവികതയുടെ സേന്ദേശവാഹകർ എന്ന ശീർഷകത്തിൽ പനമരം ബദറുൽ ഹുദ നടത്തിവരുന്ന
 മീലാദ് കാമ്പയിൻ സമാപനം കുറിച്ചു കൊണ്ടുള്ള ഏറസൂൽ കോൺഫറൻസ് നവംബർ 25 തിങ്കളാഴ്ച വൈകുന്നേരം
 4 മണിക്ക് നടക്കും.
– സയ്യിദ് മുഹ്സിൽ അഹ്റൽ സഖാഫിയുടെ നേതൃത്വത്തിൽ നടക്കുന്ന മൗലിദ് പാരായണത്താടെ തുടക്കം
കുറിക്കും. ശാദുലി റാത്തീബ് നടക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ലാ അധ്യക്ഷൻ പി. ഹസൻ മൗലവി
ബാഖവിയുടെ അധ്യക്ഷതയിൽ എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും.
– സമസ്ത കേരള ജംഇയ്യതുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ മദ്ഹ റസൂൽ
പ്രഭാഷണം നടത്തും സ്ഥാപനത്തിന്റെ ചിലവിൽ ബി.ടെക്ക് (എഞ്ചിനീയർ) പൂർത്തിയാക്കിയ അസ്ലം നരിക്കുനിക്കും 
മറ്റ് ജേതാക്കൾക്കുമുള്ള അവാർഡുകൾ സമസ്ത കേന്ദ്ര മുശാവറ അംഗം കപ്പാണി അബൂബക്കർ ഫൈസിയും ഒ
ആർ കേളു എം എൽ എ യും നൽകും. സയ്യിദ് സഅദുദ്ദീൻ അൽ ഐദ്രുസി വളപട്ടണം 
ആത്മീയ പ്രഭാഷണം
നടത്തും. വിവിധ ഭാഷകളിൽ നബികീർത്തനങ്ങളാലപിച്ച് ഇന്ത്യക്കകത്തും പുറത്തും പ്രശസ്തി നേടിയ ദുഈനുദ്ദീൻ
ഖാദിരി ബാംഗ്ലൂരിന്റെ ബഹുഭാഷാ ഇശൽ വിരുന്നും താജുൽ ഉലമാ ബുർദാ ഇഖ്റാൻ നയിക്കുന്ന ബുർദ മജ്ലിസും
നടക്കും
.
പാവപ്പെട്ടവരുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യഭ്യാസവും മാർഗ നിർദേശങ്ങളും
നൽകുന്നതിന് വയനാട് ജില്ലയിലെ പനമരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ്   ബദ്റുറുൽ ഹുദ. 15
വർഷത്തെ പ്രവർത്തന ഫലമായി 7 ഡോക്ടർമാർ  12. എഞ്ചിനീയർമാർ തുടങ്ങി നിരവധി പ്രാവിഷണലുകളും
മതപണ്ഡിതൻമാരുൾപ്പെടെയുള്ള വിധ്യാസമ്പന്നരും സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. പാവപ്പെട്ടവർക്ക്
നാമായി യുവതി-യുവാക്കളുടെ സമൂഹ വിവാഹം സ്ഥാപനത്തിൽ വച്ച് ഈ വർഷം നടത്തിയിട്ടുണ്ട്. പീച്ചം കോട് 
പാതിരച്ചാലിൽ വെളളക്കെട്ടിൽ അകപ്പെട്ട രണ്ട് ജീവൻ രക്ഷിക്കാൻ വളരെ സാഹസികമായി ഇടപെട്ട 14 കാരൻ
ജയക്യഷ്ണനെ  വീട്ടിൽ ചെന്ന് അനുമോദിക്കിക്കുകയും  മുഴുവൻ തുടർപഠനം ചിലകളും
വഹിക്കാൻ ബദൽ ഹുദ തീരുമാനിച്ച്  മാതാപിതാക്കളെ അറിയിച്ചതും ഈ വർഷത്തെ  ഏറ്റവും
നല്ല പ്രവർത്തനമായി ഇവർ പറഞ്ഞു. 
കെ. ഒ .അഹ്മദ് കുട്ടി ബാഖവി അലി മുസലിയാർ വെർട്ടർ
, തരുവണ അബി മുസ്ലിയാർ കെ കെ
മുഹാജലി ഹൈസി , ഹംസ  അഹ്സനി ഓടപ്പള്ളം , കെ എ മുഹമ്മദ് സഖാഫി , മജീദ് തലപ്പുഴ , ചെറുവരി മുഹമ്മദ്
സയാക്കി , അലി സഅദി റിപ്പൺ കുന്നളം ഗഫൂർ സഖാഫി , സഈദ് ശാമിൽ ഇർഫാനി , കെ കെ മമ്മുട്ടി മദനി , വി പി
എം കുട്ടി മളാഹിരി , എം വി ഹംസ ഹസി എളളറ്റിൽ അബൂബക്കർ മിസ്ബാഹി ചി, ഉസ്മാൻ മൗലവി, ഇബ്രാഹീം
സഖാക്കി വരിയിൽ മംമൂദ് തുടങ്ങിയവർ സംബന്ധിക്കും.
പി ഉസ്മാൻ മൗലവി, 
കെ.കെ. മമ്മൂട്ടി മദനി,
വരിയിൽ മഹമൂദ്, പി.കെ.ഇബ്രാഹിം സഖാഫി, 
തെക്കേടത്ത് അബൂബക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *