October 20, 2026

ഷഹ് ലയുടെ മരണം: സമഗ്ര അന്വേഷണം വേണം: ജില്ലാ ശിശുക്ഷേമ സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ

ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.  കുട്ടിക്ക് അടിയന്തര ചകിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച സംഭവിച്ചതായി സമിതി കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടു. മരണപ്പെട്ട കുട്ടിയുടെ വീടും സംഭവമുണ്ടായ സ്‌കൂളും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.സുരേഷ്, ജോയിന്റ് സെക്രട്ടറി കെ.രാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *