April 29, 2024

വിദ്യാര്‍ത്ഥിനിയുടെ മരണം: ബാലാവാകാശ സംരക്ഷണ കമ്മീഷന്‍ തെളിവെടുപ്പ് നാളെ

0
 
ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ തെളിവെടുപ്പ് നടത്തുന്നതിനായി ബാലാവാകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ പി.സുരേഷ് സ്‌കൂളില്‍ എത്തും.  രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന തെളിവെടുപ്പില്‍ സ്‌കൂള്‍ അധികൃതര്‍, പിടിഎ, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. ബന്ധപ്പെട്ടവര്‍ തെളിവെടുപ്പ് സമയത്ത് സ്‌കൂളില്‍ ഹാജരാകണമെന്ന് കമ്മീഷന്‍ അറിയിച്ചു. രാവിലെ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷമാണ് കമ്മീഷന്‍ തെളിവെടുപ്പിന് എത്തുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *