August 11, 2026

പ്രീ വൈഗയിൽ ഉയർന്ന ആശയങ്ങൾ പ്ലാനിംഗ് ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ.

0
IMG-20191124-WA0309.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

പ്രീ വൈഗയിൽ ഉയർന്ന ആശയങ്ങൾ പ്ലാനിംഗ് ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. പ്രീ വൈഗ യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ വയനാടിന് പുതിയ  ദിശാബോധം നൽകുന്നതിന് പ്രീ വൈഗ വഴി വെക്കുന്നതായിരുന്നു പ്രീ വൈഗ യെന്നും എം.എൽ. എ. കർഷകരുടെ കാര്യത്തിൽ മറ്റ് താൽപ്പര്യങ്ങൾ ഇല്ലന്നും  അദേഹം പറഞ്ഞു. അടുത്ത ബഡ്ജറ്റിൽ  വയനാടിന്റെ കാർഷിക മേഖലയിൽ  വലിയൊരു വിഹിതം നേടിയെടുക്കാൻ 

ഒരു പ്രൊപ്പോസൽ തയ്യാറാക്കി കൃഷി വകുപ്പിനും  പ്ലാനിംഗ് ബോർഡിനും സമർപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.  ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബി.സുരേഷ്, കൃഷ്ണ  മോഹൻ,പള്ളിയറ രാമൻ, സി.കെ. ശിവരാമൻ, 
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മാരായ പി.ശാന്തി, എലിസബത്ത് പുന്നൂസ്, സാറാ, ഉണ്ണിമോൻ, സജിമോൻ, ലീല കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ അജയ് അലക്സ്, കെ.മമ്മൂട്ടി, മണികണ്ഠൻ, ഗുണശേഖരൻ, സന്തോഷ്, ഇന്ദു, ജെസ്സിമോൾ, രാജി വർഗീസ്, ടെസ്സി,  ജോയ്സി തുടങ്ങിയവർ  പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *