April 26, 2024

പ്രീ-വൈഗയിൽ പ്രദർശിപ്പിച്ച സ്റ്റാളുകൾ ശ്രദ്ധേയമായി

0
Img 20191124 Wa0182.jpg
കൽപ്പറ്റ:
വയനാടിന്റെ തനതുകൃഷിയും കര്‍ഷകരുടെ മുഖ്യ ഉപജീവന മാര്‍ഗവുമായ കാപ്പികൃഷിയെ മുഖ്യപ്രമേയമാക്കി കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീ-വൈഗയിൽ പ്രദർശിപ്പിച്ച സ്റ്റാളുകൾ ശ്രദ്ധേയമായി. 
കാർഷികാനുബന്ധ സംരംഭകർ, ചെറുകിട ഉൽപ്പാദക സംഘങ്ങൾ,  കുടുംബശ്രീ സംരഭകർ,   തുടങ്ങിയവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും  വിപണനം ചെയ്യുകയും ചെയ്തതോടെ കർഷകർക്കും യുവ സംരംഭകർക്കും പുതിയ മുതൽക്കൂട്ടായി. കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടത്തിയ പ്രീവൈഗയിൽ നാൽപതോളം സ്റ്റാളുകളാണ് പ്രദർശനത്തിനുണ്ടായത്.
      പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തി കൊണ്ടുള്ള യന്ത്രങ്ങൾ പ്രീ വൈഗയുടെ മറ്റൊരു സവിശേഷതയായിരുന്നു. അടക്ക പറയ്ക്കാൻ ആളില്ല എന്ന പ്രശ്നത്തിന്  പരിഹാരമായി പുതിയ യന്ത്രം കർഷകർക്ക്  പരിചയപ്പെടുത്തി. കുടുംബശ്രീ യൂണിറ്റുകളുടെ പുതിയ ഉൽപന്നങ്ങളും, വിപണനവും സമൃദ്ധമായി നടന്നു. കർഷകർക്ക് പുതിയൊരു ഉണർവ് ആയിരുന്നു പ്രീവൈഗ. കർഷകരുടെ നിരവധി ഉൽപ്പന്നങ്ങൾ ഇതിലൂടെ വിട്ടൊഴിഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *