April 26, 2024

വൈഗയിലേക്ക് പുതിയ ആശയങ്ങളുള്ള നൂറ് കർഷകരെ വയനാട്ടിൽ നിന്ന് കൊണ്ടു പോകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ

0
13.jpg

കൽപ്പറ്റ: 
കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണത്തിന് പ്രാധാന്യം നൽകുന്ന പുതിയ ആശയങ്ങൾ അവതരിപ്പിച്ചും  അറിവുകളും സാങ്കേതിക വിവരങ്ങളും കൈമാറ്റം ചെയ്തും വയനാട്  പ്രീ വൈഗ  കോഫി  ആൻറ് അഗ്രോ എക്സ്പോ സമാപിച്ചു.
മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ വരുമാന വർദ്ധനവ് ലക്ഷ്യമാക്കി സംസ്ഥാന കൃഷിവകുപ്പ്   2020 ജനുവരി  നാല് മുതൽ എട്ട് വരെ തൃശൂരിൽ സംഘടിപ്പിക്കുന്ന  വൈഗ അന്താരാഷ്ട ശില്പശാലക്കും  പ്രദർശനത്തിനും മുന്നോടിയായാണ് കൽപ്പറ്റ പുളിയാർ മല കൃഷ്ണഗൗഡർ ഹാളിൽ രണ്ട് ദിവസത്തെ പ്രീ വൈഗ സംഘടിപ്പിച്ചത്. 
കാപ്പി മുഖ്യ പ്രമേയമാക്കി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 
വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചത്.  
പരിപാടിയില്‍  മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയില്‍ വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കിയുളള സെമിനാറുകളും, പ്രദര്‍ശനവും, സംരംഭക മീറ്റും ഉണ്ടായിരുന്നു.. 
നബാർഡിന് കീഴിലെ ഉല്പാദക കമ്പനികൾ ,കാര്‍ഷിക കോളേജ് അമ്പലവയല്‍, കെ.വി.കെ.അമ്പലവയല്‍, , ആത്മ വയനാട്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി, ഉറവ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭകര്‍ എന്നിവരുടെ പ്രദര്‍ശന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടായിരുന്നു.. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടന്നു.. കാപ്പികൃഷിയിൽ ആധുനികവത്കരണം എന്ന വിഷയത്തിൽ മുൻ എം.എൽ.എ. പി. കൃഷ്ണപ്രസാദ്, കാപ്പിയിൽ മൂല്യവർദ്ധിത  ഉത്പ്പന്നങ്ങൾ എന്ന വിഷയത്തിൽ സോമണ്ണ , കാപ്പികൃഷിയിൽ ക്ലോണൽ പ്രജനന രീതി എന്ന വിഷയത്തിൽ കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോ. സൂര്യപ്രകാശ്,  കുറ്റി കുരുമുളക് ഉല്പാദനം എന്ന വിഷയത്തിൽ മാട്ടിൽ അലവി, കുരുമുുളക് കയറ്റുമതി നയങ്ങളും  സാധ്യതകളും  എന്ന വിഷയത്തിൽ കെ.കെ. വിശ്വനാഥ്  , മൂല്യവർദ്ധിത ഉല്ല്പന്നങ്ങളും ഉല്പാദക കമ്പനികളും എന്ന വിഷയത്തിൽ  വയനാട് എഫ്.പി.ഒ. ഫെഡറേഷൻ കൺവീനർ സി.വി.ഷിബു.,
ഫാം ടൂറിസം എന്ന വിഷയത്തിൽ കെ. ആർ.  വാഞ്ചീശ്വരൻ,  കാപ്പികൃഷിയിൽ ഇടവിളയായി ഫല വർഗ്ഗകൃഷി എന്ന വിഷയത്തിൽ വീര അര സു, കുരുവിള ജോസഫ്,  ചക്ക ,പാഷൻ ഫ്രൂട്ട് സംസ്കരണവും  മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും  എന്ന വിഷയത്തിൽ ഡോ: എൻ.ഇ.സഫിയ,  എന്നിവർ സെമിനാർ നയിച്ചു.  സമാപന സമ്മേളനം സി.കെ. ശശീന്ദ്രൻ  എം.എൽ. എ. ഉദ്ഘാടനം ചെയ്തു.
പ്രീ വൈഗയിൽ ഉയർന്ന ആശയങ്ങൾ പ്ലാനിംഗ് ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. പ്രീ വൈഗ യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ വയനാടിന് പുതിയ  ദിശാബോധം നൽകുന്നതിന് പ്രീ വൈഗ വഴി വെക്കുന്നതായിരുന്നു പ്രീ വൈഗ യെന്നും എം.എൽ. എ. കർഷകരുടെ കാര്യത്തിൽ മറ്റ് താൽപ്പര്യങ്ങൾ ഇല്ലന്നും  അദേഹം പറഞ്ഞു. അടുത്ത ബഡ്ജറ്റിൽ  വയനാടിന്റെ കാർഷിക മേഖലയിൽ  വലിയൊരു വിഹിതം നേടിയെടുക്കാൻ 

ഒരു പ്രൊപ്പോസൽ തയ്യാറാക്കി കൃഷി വകുപ്പിനും  പ്ലാനിംഗ് ബോർഡിനും സമർപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു
വൈഗയിലേക്ക് പുതിയ ആശയങ്ങളുള്ള നൂറ്  കർഷകരെ വയനാട്ടിൽ നിന്ന്  കൊണ്ടു പോകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി. സുരേഷ് പറഞു.
  ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഗ്രികൾച്ചർ, കൃഷ്ണ  മോഹൻ,പള്ളിയറ രാമൻ, സി.കെ. ശിവരാമൻ, 
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മാരായ പി.ശാന്തി, എലിസബത്ത് പുന്നൂസ്, സാറാ, ഉണ്ണിമോൻ, സജിമോൻ, ലീല കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ അജയ് അലക്സ്, കെ.മമ്മൂട്ടി, മണികണ്ഠൻ, ഗുണശേഖരൻ, സന്തോഷ്, ഇന്ദു, ജെസ്സിമോൾ, രാജി വർഗീസ്, ടെസ്സി,  ജോയ്സി തുടങ്ങിയവർ  പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *