October 20, 2026

സബ് കലക്ടറുടെ വാഹനം അപകടത്തിൽ പെട്ടു: ആർക്കും പരിക്കില്ല.

0
IMG-20191125-WA0304.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സബ് കലക്ടർ  സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കെല്ലൂർ അഞ്ചാം മൈലിൽ   ഇന്ന് വൈകുന്നേരം   നാല് മണിയോടെയാണ് മാനന്തവാടി ഭാഗത്തേക്ക്  പോകുന്ന മറ്റൊരു  കാറിന്റെ പിൻഭാഗത്താണ് സബ് കലക്ടറുടെ വാഹനമിടിച്ചത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ  ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ കൊട്ടിയൂർ കേളകം സ്വദേശികൾ സഞ്ചരിച്ച കാറിന് മുമ്പിൽ മറ്റൊരു ബൈക്ക് ക്രോസ് ചെയ്തതാണ്  അപകടത്തിന് കാരണമായത്. ഈ കാറിന് പിന്നിലാണ് സബ് കലക്ടറുടെ കാറിടിച്ചത്. തുടർന്ന് ആർ.ടി.ഒ.യുടെ വാഹനത്തിലാണ് സബ് കലക്ടർ ക്യാമ്പ് ഹൗസിലേക്ക് പോയത്.    
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *