May 17, 2024

ഷഹ് ലയുടെ മരണം: . സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ രാജി വെക്കണമെന്ന് എം.എസ്.എഫ്.

0
.
കൽപ്പറ:സുൽത്താൻ ബത്തേരി സർവജന സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി ഷഹ് ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി എൽ സാബു രാജി വെക്കണമെന്ന് എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്കൂളിന്റെ വികസനം, താത്കാലിക അദ്ധ്യാപക നിയമനം, ഓരോ അധ്യയന വർഷത്തെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുൾപ്പടെ മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയിൽ ആണ് വരുന്നത്.എന്നാൽ വേണ്ട വിധത്തിൽ പരിശോധനകൾ നടത്തതെയാണ് ആറു മാസങ്ങൾക് മുമ്പാണ് സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മുനിസിപ്പാലിറ്റി നൽകിയത്. കിഫ്ബിയിൽ അനുവദിച്ചു എന്ന് പറയപ്പെടുന്ന ഒരു കോടി രൂപ ചിലവഴിക്കേണ്ടത് മുനിസിപ്പാലിറ്റിയും ഡിഡിഇ ഓഫീസും ഹെഡ് മാസ്റ്ററുമാണ് എന്ന വസ്തുത മറച്ചു വെച്ചുകൊണ്ട് എംഎൽഎയുടെയും എംപിയുടെയും ജില്ലാ പഞ്ചായത്ത് ന്റെയും തലയിൽ കെട്ടി വെച്ച് നാടകം കളിച്ച മുനിസിപ്പാലിറ്റി ചെയർമാൻ ടി എൽ സാബു ജനപ്രതിനിധികൾക്ക് ആകമാനം നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് തൽസ്ഥാനത്തു നിന്ന് രാജി വെച്ച് മാറി നിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഇത്രയും വലിയ അനാസ്ഥ മുനിസിപ്പാലിറ്റിയുടെയും ബന്ധപ്പെട്ട അധികരികളുടെയും ഭാഗത്ത് നിന്നുണ്ടയിട്ടും വിദ്യാഭ്യാസ മന്ത്രി പോലും പറ്റിയ പിഴവിൽ മാപ്പ് പറഞ്ഞ സാഹചര്യത്തിൽ ഇടത്പക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും എംഎസ്എഫ് ജില്ല കമ്മിറ്റി പറഞ്ഞു.പ്രസിഡന്റ് പി പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റമീസ് പനമരം,മുനവ്വറലി സാദത്ത്,ഷംസീർ ചോലക്കൽ,
റിൻഷാദ് മില്ല്മുക്ക്,അഷ്മൽ.എൻ, ജൈഷൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *