May 17, 2024

പുലിവേട്ട: വിദ്യാർത്ഥികളുടെ നാടകം ഹിറ്റാകുന്നു.

0
Img 20191125 Wa0353.jpg
വയനാട് ജില്ലാ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ തുടർച്ചയായി രണ്ടാ വർഷവും നാടകത്തിന് ഒന്നാം സമ്മാനം നേടി.ബത്തേരി കുപ്പാടി ഗവ.ഹൈസ്കൂൾ ' കെ.രജ്ഞിത്ത് രചന നിർവ്വഹിച്ച് ഗിരീഷ് കാരാടി സംവിധാനം ചെയ്ത പുലിവേട്ട എന്ന നാടകത്തിനാണ് ഒന്നാം സ്ഥാനം ' 'ആദിവാസി കുട്ടികൾ കൂടുതൽ പഠിക്കുന്ന ഗവ: ഹൈ സ്കൂളാണ് കുപ്പാടി സ്കൂൾ' കഴിഞ്ഞ 5 വർഷവും വയനാട് ജില്ല സ്കൂൾ കലോത്സവ up വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും മികച്ച നടനും, നടിയും എന്നീ അവാർഡുകൾ കുപ്പാടി സ്കൂളിനായിരുന്നു' എല്ലാം നാടകങ്ങളും സംവിധാനം ചെയ്തത് ഗിരീഷ് കാരാടിയാണ് 'ഈ സ്കൂളിൽ നാടക സംസ്കാരം വളർത്തുന്നതിൽ ഗിരീഷ് കാരാടി എന്ന നാടക പ്രവർത്തകന്റെ പങ്ക് വലുതാണ്. 
പെൺകുട്ടികൾ മാത്രം അഭിനയിക്കുന്ന പുലിവേട്ട' 28-ന് കാസർക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ ഒരുക്കത്തിലാണ് '
സാമൂഹ്യ ദ്രോഹികളായ മനുഷ്യർകാടിന് തീ ഇട്ട് നശിപ്പിച്ചപ്പോൾ പുലി രക്ഷപ്പെട്ട് നാട്ടിൽ എത്തുകയും,  നാട്ടിൽ ഇറങ്ങിയ പുലിയുടെ പേരിൽ പുലി ചെയ്യാത്ത കാര്യങ്ങൾ നാട്ടിൽ പ്രചരിപ്പിച്ച് നേട്ടം കൊയ്യുന്ന പുലിവേഷം കെട്ടിയ സാമൂഹ്യ ദ്രോഹികളായ മനുഷ്യർ നാട്ടിൽ അക്രമണവും, കളവും നടത്തുമ്പേൾ അവരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുന്ന പുലിയെ നശിപ്പിക്കുന്ന പുലിവേഷം കെട്ടിയസാമൂഹ്യ ദ്രോഹികൾക്കെതിരെ വിരൽ ചൂണ്ടുന്നതാണ് നാടകത്തിന്റെ പ്രമേയം 'സമകാലിയ രാഷ്ട്രീയ നിലപാടുകൾ തുറന്നു കാട്ടുന്നതാണ് ഈ നാടകം 'പ്രശസ്ത 'നാടകനടനും സംവിധായകനുമായ ഗിരീഷ് കാരാടിയാണ് നാടകത്തിന് രംഗഭാഷ ഒരുക്കിയത് ' 32 വർഷമായി ഇദ്ദേഹം നാടകരംഗത്ത് പ്രവർത്തിക്കുന്നു ബത്തേരി 'മലങ്കരയിലാണ് താമസം. ഭാര്യ ബിന്ദു' മക്കൾ, അരൂൺ കുമാർ, അഭിജിത്ത് '
മകൻ അഭിജിത്താണ് നാടകത്തിന് സംഗീതം നിർവ്വഹിച്ചത്.
ആർട്ട് -ലിതീഷ് വയനാട്
           ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *