ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു
പയ്യമ്പള്ളി 54 കുരിശ്കവലയ്ക്ക് സമീപം ടിപ്പര്‍ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പയ്യമ്പള്ളി അരഞ്ഞാണിയില്‍ ജെയിംസിന്റെ മക്കളായ ജെയ്‌സണ്‍ ജെയിംസ് (25), ജെമിന്‍ ജെയിംസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കാലിന് പരുക്കേറ്റ ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.



Leave a Reply