May 17, 2024

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് വനിതാ ലീഗ്.

0
Img 20191125 Wa0360.jpg
സ്കൂൾ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വനിതാ വിഭാഗം  ദേശീയ   ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരും ,ആശുപത്രി അധികൃതരും ,സ്കൂളിന് ഫിറ്റ്നസ് സർട്ടി ഫിക്കറ്റ് കൊടുത്ത മുനിസിപ്പാലിറ്റിയും കുറ്റക്കാരാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത്രയും വലിയ പ്രശ്നം നടന്നിട്ടും എന്തുകൊണ്ട് ആരോഗ്യ മന്ത്രി ഇതുവരെ വയനാട് സന്ദർശിച്ചില്ല എന്നും ഭാരവാഹികൾ ചോദിച്ചു.ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ് ,ദേശീയ സെക്രട്ടറി ജയന്തി രാജൻ ,സംസ്ഥാന വൈസ് പ്രസിഡന്റ് റസീന അബ്ദുൾ ഖാദർ ,വയനാട് ജില്ലാ പ്രസിഡന്റ് ബഷീറ അബൂബക്കർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *