October 23, 2026

കിസാൻ തൊമ്മൻ രക്തസാക്ഷി അനുസ്മരണവും ഫാസിസത്തിനെതിരെ ജനരോഷം ക്യാമ്പയിനും

0
IMG-20191126-WA0173.jpg
By ന്യൂസ് വയനാട് ബ്യൂറോ
കിസാൻ തൊമ്മൻ രക്തസാക്ഷി അനുസ്മരണവും,  ഫാസിസത്തിനെതിരെ ജനരോഷം ക്യാമ്പയിനും പുൽപ്പള്ളി ടൗൺ സ്ക്വയറിൽ സിപിഐ(എം.എൽ)റെഡ്സ്റ്റാർ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായി വിജയനും ഒരേ ദിശയിൽ  ഫാസിസ വൽക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നും ഇതിനെതിരെ വർദ്ധിതമായ തോതിൽ ജനരോഷം ഉയർന്നു വരേണ്ടതുണ്ടെന്നും  ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പി.ടി.പ്രേമാനന്ദിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ  ഭൂസമരസമിതി പ്രവർത്തകൻ വെളുക്കൻ മൂപ്പൻ, ടി.യു.സി.ഐ സംസ്ഥാന പ്രസിഡണ്ട് സാം പി.മാത്യു, ആർ.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എൻ.ഡി.വേണു, ടി. യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.മനോഹരൻ, ഭൂസമരസമിതി ജില്ലാ കൺവീനർ കെ.വി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. 


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *