October 23, 2026

ജ്യോതിശാസ്ത്ര ക്യാമ്പ് സമാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി.
ശാസ്ത്രാവബോധ പ്രചാരണ സമതിയുടെ നേതൃത്വത്തിൽ വലയ സൂര്യഗ്രഹണത്തേ വരവേല്ക്കുന്നതിന്റെ മുന്നോടിയായി നടത്തിയ ദ്വിദിന ജ്യോതിശാസ്ത്ര ക്യാമ്പ് മീനങ്ങാടി ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ സമാപിച്ചു. വാനനിരീക്ഷണം എന്തിന് എങ്ങനെ ? നവംബറിലെ ആകാശം, ജ്യോതിശാസ്ത്ര ചരിത്രം, വലയ സൂര്യഗ്രഹണം വയനാട്ടിൽ, നമ്മൾ തനിച്ചോ?, എന്തിനാലുണ്ടായി എല്ലാം എല്ലാം എന്നീ വിഷയങ്ങളിൽ ജോൺ മാത്യൂ, കെ.ടി. ശ്രീവത്സൻ, കെ.പി. ഏലിയാസ് , എം.എം. ടോമി, സാബു ജോസ്, ഡോ.ബിജു കെ ജി തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു. പകൽ സമയ ജ്യോതിശാസ്ത്ര പ്രവർത്തനങ്ങൾ, സൂര്യദർശിനി നിർമ്മാണം, ഗ്രഹണ നിരീക്ഷണത്തിനുള്ള സൗര കണ്ണട നിർമ്മാണം തുടങ്ങിയവയ്ക് ശ്രീകാന്ത്, കെ.കെ.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ വാനനിരീക്ഷണത്തിന് നൽകിയ പ്രായോഗിക പരിശീലനം ക്യാംപ് അംഗങ്ങൾക്ക് വാനനിരീക്ഷകരാകുവാൻ പ്രചോദനമായി. വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വലയഗ്രഹണ നിരീക്ഷണത്തിന് നേതൃത്വം നൽകുവാൻ  സന്നദ്ധരായാണ് ക്യാമ്പ് അംഗങ്ങൾ വീടുകളിലേയ്ക്ക് മടങ്ങിയത്. 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആസ്ട്രോ വയനാട്, ജില്ല സയൻസ് ക്ളബ് അസോസിയേഷൻ, ശാസ്ത്രരംഗം വയനാട്, കുടുംബശീ മിഷൻ തുടങ്ങിയപ്രസ്ഥാനങ്ങൾ ചേർന്നാണ് ശാസ്ത്രാവബോധ പ്രചാരണ സമിതിയ്ക്ക് രൂപം നൽകിയത്.
ക്യാമ്പ് ഡയറക്ടർ കെ.പി. ഏലിയാസ് സമാപന സന്ദേശം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *