August 13, 2026

രാഹുൽ ഗാന്ധിയുടെ പേരിൽ തട്ടിപ്പ്

0
IMG-20191127-WA0106.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് എം.പിയും, മുൻ എ. ഐ.സി.സി ജനറൽ സെക്രട്ടറിയും, കോണ്ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയുമായിരുന്ന ശ്രീ രാഹുൽ ഗാന്ധി എം.പിയുടെ പേര് മുതലെടുത്തു കൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം.
നിരവധി തട്ടിപ്പ് കേസുകളിൽ ആരോപണ വിധേയനായ കൊല്ലം,  ചിതറ, വളവുപച്ച സ്വദേശി അബ്ദുൽ ബാസിത് ആണ് രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നത്, ഡിസംബർ ഒന്നിന് വയനാട്, മാനന്തവാടി, വെള്ളമുണ്ടയിൽ താൻ നയിക്കുന്ന പ്രീമാരിറ്റൽ കൗണ്സിലിംഗ് ക്ലാസ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു എന്നാണ് ഇപ്പോൾ പ്രചാരണം.
ഹീലർ, ത്വബീബ്, MD കൗണ്സിലർ തുടങ്ങി നിരവധി  വ്യാജ ബിരുദങ്ങൾ തന്റെ പേരിനൊപ്പം പ്രദർശിപ്പിക്കുന്ന ഇയാൾ വേണ്ടത്ര യോഗ്യതകളില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നുണ്ട്, മുൻപ് ക്യാൻസർ രോഗികളെ ചികിത്സിച്ചു ഭേദമാക്കാം എന്നു വാഗ്ദാനം ചെയ്തു നിരവധി രോഗികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്‌പെഷ്യൽ ബ്രാഞ്ചും, പോലീസും ഇയാളെ വലയിലാക്കാൻ ശ്രമിച്ചു എങ്കിലും കേസിന്റെ നടപടിക്രമങ്ങൾ ഭയപ്പെട്ട് രോഗികളായ ഇരകൾ പരാതി നൽകാൻ വിസമ്മതിച്ചതിനാൽ നടപടി സ്വീകരിക്കാനാകാതെ വരികയായിരുന്നു,
വ്യാജ അവകാശവാദങ്ങളുമായി സമാന്തര ചികിത്സാ ക്ലാസുകൾ സംഘടിപ്പിക്കുകയും, പങ്കാളിത്ത  സർട്ടിഫിക്കറ്റുകൾ മാത്രം  നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയും, കൊളംബോ ഡോക്റ്ററേറ്റ് ഉൾപ്പെടെ ഉയർന്ന തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും  ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ എന്നാണ് അറിയുന്നത്,
കൊല്ലം നിലമേലിൽ ഒരു വർഷം മുൻപ് പൂട്ടിപ്പോയ ചികിത്സാ കേന്ദ്രത്തിന്റെ അഡ്രസ് ആണ് ഇപ്പോഴും ഇയാൾ ഹെഡ് ഓഫീസ് എന്ന പേരിൽ  നൽകുന്നത്, കേരളത്തിൽ എമ്പാടും തന്റെ സ്ഥാപനത്തിന് ബ്രാഞ്ചുകൾ ഉള്ളതായും പറയുന്നു, വ്യാജ സർട്ടിഫിക്കറ്റ് വ്യാപാരത്തിനും, ചികിത്സക്കും  സഹായകരമായ നിലയിൽ ആൾട്ടർനെറ്റിവ് മെഡിക്കൽ റിസർച് കൗണ്സിൽ എന്ന പേരിൽ എറണാകുളം പറവൂരിൽ ഒരു സ്ഥാപനം ഇയാളുടെ നേതൃത്വത്തിൽ ഉണ്ട് എന്നാൽ ഇതൊരു   വാടക വീട് ആണ്.
അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളോടൊപ്പം സെൽഫി എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു ജനങ്ങളുടെ വിശ്വാസം പിടിച്ചെടുത്തു കൊണ്ടാണ്  തട്ടിപ്പിന് നിലമൊരുക്കുന്നത്, ഇയാളുടെ വലയിൽ വീഴുന്നവരെ കൗണ്സിലിംഗ് എന്ന പേരിൽ മന്ത്രവാദം ഉൾപ്പെടെയുള്ള ചൂഷണങ്ങൾക്ക് വിധേയരാക്കുന്നു എന്നും  പരാതിയുണ്ട്,
ഡിസംബർ 5നു മാത്രം വയനാട് എത്തുന്ന രാഹുൽ ഗാന്ധി ഡിസംബർ 1ന് തന്റെ പരിപാടി ഉദ്‌ഘാടനം ചെയ്യും എന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ  അവകാശപ്പെടുന്നത്, എന്നാൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നും ഇത്തരം ഒരു പ്രോഗ്രാം കമ്മിറ്റ് ചെയ്യുകയോ, എം.പിയെ ആരെങ്കിലും അതിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ല എന്നായിരുന്നു പ്രതികരണം. മാത്രമല്ല പരിപാടിയുടെ  വേദിയായി അറിയിച്ചിരിക്കുന്ന മാനന്തവാടി വെള്ളമുണ്ടയിൽ ഇങ്ങനെ ഒരു പ്രോഗ്രാം  നടക്കുന്നതായോ, ഇസ്ലാമിക് കൾച്ചറൽ സെന്റർ വെള്ളമുണ്ട എന്ന പേരിൽ ഒരു സംഘടന അവിടെ ഉള്ളതായോ അറിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *