May 9, 2026

ചിത്രധ്വനി ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച പുൽപ്പള്ളിയിൽ.

0
IMG-20191127-WA0148.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: 
സീഡ്സ്  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 2018 ഓഗസ്റ്റ്
മുതൽ ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെ
വയനാട് ജില്ലയിൽ പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പൂർവ്വസ്ഥിതിയിലേക്ക് എത്താനുള്ള സമൂഹത്തിന്റെ ശ്രമങ്ങളെ സഹായിക്കുന്നതിന്റെ
ഭാഗമായി 2019 ഏപ്രിൽ മുതൽ പുൽപ്പള്ളി പഞ്ചായത്തിലെ കൊട്ടമുരട്ട്, വെങ്ങപ്പള്ളി
പഞ്ചായത്തിലെ മഞ്ഞിലേരി എന്നീ പണിയ ഊരുകളിൽ   Community Health and
Empowerment-(CHE) എന്നൊരു പൈലറ്റ് പദ്ധതി നടപ്പിലാക്കിവരുന്നു. വിവിധങ്ങളായ
പങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ഊരുകളിലെ യുവാക്കളുടെ ഇടയിൽ
ആത്മവിശ്വാസം വളർത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.
പദ്ധതിയുടെ അന്തിമഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മേൽ ഊരുകളിലെ കൗമാരക്കാരും
യുവാക്കളും തങ്ങളുടെ ജീവിതത്തെക്കുറിച്ചും, അനുഭവങ്ങളെക്കുറിച്ചും,
അറിവുകളെക്കുറിച്ചും, അവർ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചുമെല്ലാമുള്ള
നേർചിത്രങ്ങളുടെ ഒരു ഫോട്ടോപ്രദർശനം "ചിത്രധ്വനി' (Photovoice) എന്നപേരിൽ 2019
നവംബർ 29-ാം തീയ്യതി 10 മണിക്ക് പുൽപ്പള്ളിയിൽ വെച്ചും ഡിസംബർ 2-ാം തീയ്യതി 10
മണിക്ക് കല്പറ്റയിൽവെച്ചും നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *