സാന്ത്വന ഭവനം പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം: ആദ്യത്തെ വീടിന് തറക്കല്ലിട്ടു.
സാന്ത്വന ഭവനം പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആദ്യത്തെ വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം കൽപ്പറ്റ മുട്ടിലിൽ ജില്ലാ കലക്ടർ അദീല അബ്ദുള്ള നിർവ്വഹിച്ചു. കേരള സമാജം പ്രസിഡണ്ട് സി രാധാകൃഷ്ണൻ അധ്യക്ഷനായി.
വെള്ളപ്പൊക്ക കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട കല്‍പ്പറ്റ മുട്ടില്‍ പഞ്ചായത്തിലെ 11 വീടുകളാണ് ബാംഗ്ലൂര്‍ കേരള സമാജം നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മമാണ് ഇന്നു നടന്നത്. മുട്ടില്‍ താഴത്തുള്ള രാജന്‍ മൈക്കിള്‍ – ലീല ദമ്പതികള്‍ക്കാണ് ആദ്യത്തെ വീട് വെച്ച് നല്‍കുന്നത്. കല്‍പ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിനെ സഹായത്തോടെയാണ്
പദ്ധതി നടപ്പാക്കുക. പ്രളയകെടുതി ഉണ്ടായ സമയത്ത് കേരള സമാജത്തിന്‍റെ നേതൃത്വത്തിലുള്ള വയനാടില്‍ അവശ്യ സാധാനങ്ങള്‍ എത്തിച്ച് നേരിട്ട് വിതരണം ചെയ്തിരുന്നു. ഒൻപതു മാസം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. പതിനൊന്നു വീടുകൾ നിർമ്മിച്ച ശേഷം പുതിയതായി സാന്ത്വന ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വീടുകൾകൂടി വെക്കാനാകുമെന്നാണ് സംഘാടകർ പറയുന്നത്.
സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഭരതന്‍ അദ്ധ്യക്ഷനായി. ചടങ്ങിൽ
എൻ.ഡി അപ്പച്ചൻ, സത്യൻ മാസ്റ്റർ, ഇക്ബാൽ, കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍
ഷാജി ഡി, ബിനീഷ് മേലെപ്പാട്ട്, സോനു, നൗഷാദ്, ബാവ , സെക്കീർ, കണ്‍വീനര്‍ അനില്‍ കുമാര്‍ , പ്രദീപ്, പവിത്രന്‍
ജിജോ സിറിയക്, പ്രസിഡണ്ട് സിദ്ധീക്ക് വടക്കന്‍ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.






Leave a Reply