August 13, 2026

വിദ്യാലയങ്ങളില്‍ ദുരന്ത നിവാരണ പദ്ധതികള്‍ തയ്യാറാക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്ന തിനുളള സഹായം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കും. ഭാവിയില്‍ വരാന്‍ സാധ്യതയുളള മറ്റ് അപകടങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കുന്നതോടൊപ്പം അവതരണം ചെയ്യാനുളള അറിവും ബോധവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കുന്നതിന്റെ ഭാഗമായാണ് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുക. പ്രാഥമിക ചികില്‍സാ രീതികളെ കുറിച്ചുളള അറിവും ഇതൊടൊപ്പം നല്‍കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *